അപ്പോഴായിവളെയൊക്കെ…
പോടീ മറ്റവളേന്നു മനസ്സിൽപറഞ്ഞുകൊണ്ട് ഞാൻ വണ്ടിയിലേയ്ക്കു കേറി…
എന്നാൽ വീടെത്താനാവുന്തോറും എന്തെന്നില്ലാത്തൊരു ടെൻഷൻ എന്റെമനസ്സിനെ ഉലയ്ക്കാനായിത്തുടങ്ങി…
…അല്ല, മീനാക്ഷിയ്ക്കീ ഗിഫ്റ്റിഷ്ടപ്പെടോ..??
ഫുൾബ്രാൻഡെഡ് സാനങ്ങൾമാത്രം ഉപയോഗിയ്ക്കാറുള്ള അവളിനി ഇതുവാങ്ങി മോന്തയ്ക്കിട്ടെറിഞ്ഞുതരോന്നാ..??
അല്ല, മോന്തയ്ക്കിട്ടെറിയാനാണെങ്കിലും കയ്യീന്നു മേടിയ്ക്കണ്ടേ..??
ഞാങ്കൊണ്ടോയ്ക്കൊടുത്താൽ അവളുവാങ്ങോ..??
ആലോചിയ്ക്കുന്തോറും ഒരാധി മനസ്സിനെക്കാർന്നു…
…ഒരുകാര്യംചെയ്യാം,
ആരുംകാണാതെ ഇതുങ്കൊണ്ട് റൂമിക്കേറാം…
പിന്നെ സമയമ്പോലെ അവൾടേൽക്കൊടുത്താൽ മതീലോ…
അതാവുമ്പോൾ എടുത്തെറിഞ്ഞാലും ഞാൻമാത്രമല്ലേ കാണുള്ളൂ…
ആരുടേംമുന്നിൽ നാണംകേടൂന്നുള്ള പേടീംവേണ്ട…
ആ ഐഡിയ നൈസായിത്തോന്നീപ്പോൾ അതുമതിയെന്നും ഉറപ്പിച്ചുഞാൻ വീട്ടിലേയ്ക്കു പായുവായ്രുന്നു…
പക്ഷേ, വണ്ടി വീട്ടിലേയ്ക്കു കേറ്റുമ്പോളാണ് ഞാനാസത്യം മനസ്സിലാക്കുന്നത്, ഞാൻവീണ്ടും മൂഞ്ചുവായ്രുന്നു…
സാധാരണ ഇതുപോലുള്ള ഫങ്ഷൻസൊക്കെ രാത്രിയേ നടക്കുള്ളൂന്നുള്ള ധാരണയിൽക്കേറിവന്ന ഞാൻ, വീട്ടിനുമുന്നിലായി നിരന്നുകിടന്ന വണ്ടികൾകണ്ടു ഞെട്ടി…
…കോപ്പ്.! ഈ കാലൻ രണ്ടുംകൽപ്പിച്ചാണോ..??
പ്രീമിയംകാറുകൾടെ ഷോറൂംപോലെ നിരന്നുകിടന്ന വണ്ടികൾക്കിടയിലൂടെ ബൈക്കു ഞാൻ പോർച്ചിലേയ്ക്കുകേറ്റുമ്പോൾ എന്റെവണ്ടിയുടെ ശബ്ദംകേട്ടിട്ടെന്നോണം മുന്നിലെ ഡോറുതുറക്കപ്പെട്ടു…
അങ്ങോട്ടേയ്ക്കൊന്നു പാളിനോക്കുമ്പോൾ തന്തപ്പടിയാണ്…