സർപ്രൈസ് പെട്ടെന്നൊന്നും പൊളിയൂലല്ലോ…
“”…അതേ… മേലെ എന്തേലുമെഴുതണോ..??”””_
റാപ്പറിൽ കവർചെയ്യുന്നതിനിടെ അവരുചോദിച്ചതിന് ഞാൻതലകുലുക്കി…
“”…ഹാപ്പി ബെഡ്ഡേ മീനാക്ഷീന്നെഴുതിയ്ക്കോ..!!”””_ ന്നു മറുപടിയുംകൊടുത്ത് അവരതെഴുതുന്നത് ഞാൻ
വായുംപിളർത്തിവെച്ച് നോക്കിക്കൊണ്ടുനിന്നു…
എന്നാൽ ഹാപ്പിബെഡ്ഡേയെഴുതി മീനാക്ഷീന്നെഴുതുന്നതിനു മുന്നേ ഞാനവരെത്തടഞ്ഞു…
“”…മീനാക്ഷീന്നുവേണ്ട ചേച്ചീ… അത് മിന്നൂസേന്നാക്കിയാ മതി..!!”””_ പറഞ്ഞതു ചങ്കേൽനിന്നായതു കൊണ്ടാവും തലച്ചോറിനവിടെ ചിന്തിയ്ക്കാനൊരവസരം കിട്ടാതെപോയത്…
“”…ഇതുമതിയോ..??”””_ ഗിഫ്റ്റ് റാപ്പറിനുമുകളിൽ ഞാൻപറഞ്ഞപോലൊക്കെ എഴുതിയശേഷം അവരെന്നെക്കാണിച്ചതിനു തലകുലുക്കി സമ്മതിച്ചു…
പിന്നെ കാശുംകൊടുത്ത് ഗിഫ്റ്റുമെടുത്ത് വണ്ടിയിലേയ്ക്കു കേറുമ്പോഴാണ് അടുത്തകിടു…
പെട്രോൾടാങ്കിനുമീതെ ഗിഫ്റ്റ്ബോക്സുവെച്ചാൽ അതിന്റെപിന്നില് ഞാനിരിയ്ക്കുന്നത് കാണാമ്പറ്റൂല…
എനിയ്ക്കാണേൽ റോഡുംകാണില്ല…
അതോടെയാ ഗിഫ്റ്റെനിയ്ക്കൊരു റീത്താവാൻ സാധ്യതയുണ്ടെന്നു മനസ്സിൽക്കണ്ടതും ആ കടയിൽത്തന്നെ തിരികെക്കേറി രണ്ടുമൂന്നുകഷ്ണം വള്ളിവാങ്ങി ബൈക്കിന്റെ പിന്നിൽവെച്ചുകെട്ടി…
എന്റെയാ ചെയ്തികളൊക്കെ കടയിലെചേച്ചി വല്ലാത്തൊരുഭാവത്തോടെ നോക്കിക്കൊണ്ടു നിന്നെങ്കിലും നമ്മള് പട്ടിവില കൊടുത്തില്ല…
…അല്ലേത്തന്നെ ഇവളല്ലല്ലോ എനിയ്ക്കുതിന്നാൻ തരുന്നെ…
പിന്നേ… തിന്നാൻതരുന്നവരെ മൈൻഡ്ചെയ്യുന്നില്ല…