എന്റെ ഡോക്ടറൂട്ടി 28 [അർജ്ജുൻ ദേവ്]

Posted by

ശേഷം,

“”…ഇതിനോ..?? ഇതിന്… ആയിരത്തിയിരുന്നൂറു രൂപയാകും… ഇവിടിപ്പോ ഡിസ്‌കൗണ്ട്സെയിൽ നടക്കുവാ…
അതുകൊണ്ടൊരഞ്ഞൂറു
രൂപയ്ക്കു തരാം..!!”””_ അവരുപറഞ്ഞു…

“”…അഞ്ഞൂറോ..?? അതിച്ചിരി കൂടുതലല്ലേ ചേച്ചീ..??”””_ തലപ്പൊക്കം വലിപ്പമുള്ളയാ പാവയേമെടുത്ത് ഇടുപ്പത്തുവെച്ച് ഞാൻചോദിച്ചതും അവരുടെ മുഖമൊന്നുവലിഞ്ഞു…

ഇവനൊക്കെ എവടെന്നു വരുന്നെടാന്നഭാവത്തിൽ അവരെന്നെ നോക്കുമ്പോൾ,

“”…വെറുതേ നോക്കിനിന്ന് സമയംകളയാതെ വല്ല പത്തോയിരുപതോ കുറ ചേച്ചീ..!!”””_ കണ്ണൊക്കെ ചെറുതാക്കി കെഞ്ചുന്നമട്ടിൽ പറഞ്ഞതും വേറെ വഴിയില്ലാണ്ടവരു സമ്മതിയ്ക്കുവായ്രുന്നു…

“”…താങ്ക്സ് ചേച്ചീ…
വല്യുപകാരം..!!”””_ ന്നുംപറഞ്ഞ് ആ ടെഡ്ഡിയെ അവർടെകയ്യിലേയ്ക്കു കൊടുത്തല്ലാതെ എനിയ്ക്കു സമാധാനംകിട്ടീല…

“”…ഇത് ബെഡ്ഡേയ്ക്കു കൊടുക്കാനാ… പൊതിഞ്ഞൊക്കെ തരത്തില്ലേ..??”””_ ബില്ലിങ്സെക്ഷനിലേയ്ക്കു നീങ്ങിയ അവരുടെപിന്നാലെ നടന്നുകൊണ്ട് ഞാൻ സംശയരൂപേണ ചോദിച്ചതിനവരു ആദ്യമൊന്നു കണ്ണുമിഴിച്ചു…..

“”…ഇതോ..??”””_ ഒരാക്കിയമട്ടിലുള്ളയാ ചോദ്യത്തിന് തലകുലുക്കുമ്പോൾ ഇതിൽപ്പരമൊരു സന്തോഷമെനിയ്ക്കു കിട്ടാനില്ലായ്രുന്നു…

“”…ഇതെങ്ങനെ പൊതിഞ്ഞുതരാനാ..?? ഇതിനു വേറെ കവറൊന്നുമില്ല… സാധാരണയെല്ലാരും വെറുതേ കയ്യിൽപ്പിടിച്ചുപോകാറാ പതിവ്..!!”””_ അവര് ഒഴിയാൻശ്രെമിച്ചു…

“”…എന്റെ പൊന്നുചേച്ചീ…
നിങ്ങളീ പതിവൊന്നും നോക്കിക്കൊണ്ടുനിൽക്കാതെ ഏതേലും കാർട്ടൂണിലിട്ട് കെട്ടിപ്പൊതിഞ്ഞിങ്ങു താ… ഞാങ്കൊണ്ടു പൊക്കോളാം..!!’””_
എന്റെമഹത്തായ ഐഡിയകേട്ട് ഒന്നാലോചിച്ചുനിന്ന ആ പെണ്ണുംപിള്ള കുറച്ചുകഴിഞ്ഞൊന്ന് തല കുലുക്കിയപ്പോഴാണ് എനിയ്ക്കു പൂർണ്ണമായൊരു സമാധാനംകിട്ടീത്…

Leave a Reply

Your email address will not be published. Required fields are marked *