ഒന്നുവില്ലേലും എന്റെപേര് സിദ്ധൂന്നായ്പ്പോയില്ലേ.. ഏത്..??!!
“”…ഓ.! അതുപിന്നെ ആദ്യമേ പറഞ്ഞൂടായ്രുന്നോ..?? വാ… ആ സെക്ഷനിൽ നോക്കിയാമതി..!!”””_ അവർക്കു വലുതായ്ട്ടൊന്നും തടയാനുള്ള സാധ്യതയില്ലെന്നു കണ്ടിട്ടാവും കാണിച്ചുതന്നിട്ട് അവരുമാറിപ്പോയി…
അതൊന്നും നമുക്കൊരു വിഷയമേയല്ലാത്തതുകൊണ്ട് അവിടംമുഴുവൻ അരിച്ചുപെറുക്കിത്തപ്പി…
എന്നിട്ടുമെന്തോ മനസ്സിൽപ്പിടിച്ചൊരു സാമാനവും കയ്യിൽക്കിട്ടീല…
എല്ലാംകുറേ ഉടായിപ്പുമാത്രം…
എങ്കിൽപ്പിന്നെ വേറേതെങ്കിലും ഷോപ്പിലേയ്ക്കു വെച്ചുവിടാമെന്നുകരുതി ഇറങ്ങാൻനേരമാണ്
തൊട്ടടുത്തകടയിൽ മഞ്ഞനിറത്തിലെ വലിയൊരു
ടെഡ്ഡിബിയറെന്റെ കണ്ണിൽത്തെളിഞ്ഞത്…
അതുകണ്ടതും സ്റ്റോക്ക്ക്ലിയറൻസ് സെയിലെന്നെഴുതി വെച്ചിരുന്ന ആ കടയിലേയ്ക്കു പാഞ്ഞുകയറാനൊട്ടും സമയമെടുത്തില്ല…
തക്കുടൂന്റെ കയ്യിലുണ്ടായ്രുന്നതിനെക്കാൾ കുറച്ചുകൂടി വലുതൊരെണ്ണം…
ഒരുൾപ്രേരകശക്തിയിൽ അതു കയ്യിലേയ്ക്കെടുക്കുമ്പോൾ തക്കുടൂന്റെ പാവയേംകൊണ്ട് മീനാക്ഷിനടന്നയാച്ചിത്രങ്ങൾ എന്റെചിന്തയെയുണർത്തി…
പിന്നെ വൈകോ..??
“”…ചേച്ചീ… ചേച്ചിയേ..!!”””_ ആ കടയിലേയ്ക്കു കേറിയപാടേ ദോസ്തിൽ മണിച്ചേട്ടൻ വിളിച്ചുകൂവുമ്പോലെ ഒറ്റവിളിയായ്രുന്നു…
എന്റെയാ വിളികേട്ടതും എവടെയോനിന്നയാ പെണ്ണുമ്പിള്ള അപ്പവിടെ പാഞ്ഞുവന്നു…
“”…ചേച്ചീ… ഇതിനെന്തു വിലവരും..??”””_ ആ പാവയെ കയ്യിലെടുത്തുപിടിച്ചുനിന്ന് തിരക്കുമ്പോൾ അവരെന്നേയും പാവയേയും മാറിമാറിനോക്കി…