അതിനാലാ കവറുപോലുംവാങ്ങി കയ്യിൽപ്പിടിച്ചതു ഞാനായ്രുന്നു…
“”…ദേ… അതു തിരുവനന്തപുരത്തേയ്ക്കാന്നാ തോന്നണേ… വാ..!!”””_ ഒരു ഫാസ്റ്റിലേയ്ക്കു ചൂണ്ടിക്കാണിച്ചശേഷം മീനാക്ഷിയുടെ ബാഗുമെടുത്തവൻ ബസിനുനേരേ വേഗത്തിൽ നീങ്ങിയപ്പോൾ ബാക്കിയുള്ളതൊക്കെയെടുത്ത് ഞങ്ങളും പിന്നാലേചെന്നു…
“”…അതേ… പറഞ്ഞതൊക്കെയോർമ്മയുണ്ടല്ലോ… ഓരോന്നൊക്കെച്ചിന്തിച്ച് മുഖവും വീർപ്പിച്ചിരിയ്ക്കാതെ നല്ലകുട്ടികളായ്ട്ട് പോയിവരാൻ നോക്ക്..!!”””_ ബസ്സിന്റെ സ്റ്റെപ്പിനുതാഴെനിന്ന് ഒരിയ്ക്കൽക്കൂടിയവൻ ഓർമ്മിപ്പിച്ചപ്പോൾ അതിനൊന്നു തലകുലുക്കി…
അപ്പോഴേയ്ക്കും
അവൻ ബാഗെടുത്ത് വണ്ടിയിലേയ്ക്കുവെച്ചു…
“”…എന്നാശ്ശെരി മക്കളേ… ഇനി കല്യാണത്തിനു കാണാം..!!”””_ ബസ്സിലേയ്ക്കുകേറീതും അവൻ കൈവീശിക്കാണിച്ചു…
അതിനൊന്നു ചിരിച്ചെന്നുവരുത്തി ബാഗുമായി ഞങ്ങൾ ഒഴിഞ്ഞയൊരു സീറ്റിലേയ്ക്കുനീങ്ങി…
വിൻഡോസീറ്റ് വേണമോയെന്ന ഭാവത്തിലുള്ള മീനാക്ഷിയുടെനോട്ടത്തിനു മറുപടികൊടുക്കാതെ മാറിക്കൊടുക്കുമ്പോൾ ചുറ്റുംനടക്കുന്ന പലതും ഞാനറിയാതെ പോയിരുന്നു…
യാത്രയ്ക്കിടയിൽ ഞങ്ങൾപരസ്പരം അധികമൊന്നും സംസാരിച്ചില്ല…
അവൾചോദിച്ചതിനൊക്കെ ഞാനും, ഞാൻചോദിച്ചതിനൊക്കെ അവളും മൂളുകമാത്രംചെയ്തു…
അതിനിടെ പലപ്രാവശ്യമെന്റെ കണ്ണുകൾ മീനാക്ഷിയുടെ മുഖത്തേയ്ക്കു വലയംവെച്ചെന്നു മാത്രം…
“”…അതേ… ആർക്കേലുമെന്തേലും കഴിയ്ക്കുവോമറ്റോ ചെയ്യണമെങ്കിലാവാം… കുറച്ചുകഴിഞ്ഞേയിനി വണ്ടിയെടുക്കൂ..!!”””_ ഡ്രൈവറോടെന്തോ
സംസാരിച്ചശേഷം കണ്ടക്ടർ വിളിച്ചുപറഞ്ഞു…