എന്റെ ഡോക്ടറൂട്ടി 28 [അർജ്ജുൻ ദേവ്]

Posted by

“”…ചേച്ചീ..!!”””_ കേറിയപാടെ അവിടെനിന്ന ചേച്ചിയെ
വിളിച്ചുകൊണ്ട് ഞാൻതുടർന്നു…

“”…ഇവടെ ഒരു ഇരുപത്തിയഞ്ച്- ഇരുപത്തിയാറ് വയസ്സൊക്കെവരുന്ന പെൺകുട്ടികൾക്കു കൊടുക്കാമ്പറ്റിയ ഗിഫ്‌റ്റേതുണ്ട്..??”””_ എന്റെയാ ചോദ്യംകേട്ടതും ചേച്ചിയാദ്യമൊന്നു കുഴങ്ങി…

ശേഷം എന്നെയുംവിളിച്ചോണ്ട് അടുത്തൊരു സെക്ഷനിലേയ്ക്കുവിട്ടു…

“”…ദേ… ഇവിടെ നോക്കിയ്ക്കോ… സാധാരണയിതൊക്കെയാണ് ലേഡീസിനു ഗിഫ്‌റ്റായ്ക്കൊടുക്കുന്ന ഐറ്റംസ്..!!”””_ കൊറേ ലൊട്ടുലൊടുക്ക് സാനങ്ങള് ചൂണ്ടിക്കൊണ്ടവരു പറഞ്ഞു…

സത്യത്തിലതിൽപ്പലതും എന്താണെന്നുകൂടി എനിയ്ക്കു മനസ്സിലായ്ട്ടില്ലായ്രുന്നു…

“”…ഇതിലേതാ വേണ്ടത്..??”””_
എന്റെ കിളിപറന്നുള്ള നോട്ടങ്കണ്ടവരുചോദ്യമിട്ടു…

“”…ഇതിനൊക്കെന്തു വിലവരും..??”””

“”…ഇതെല്ലാം ആയിരത്തിയഞ്ഞൂറ് രണ്ടായിരംറേഞ്ചാണ്..!!”””_ അവരതെടുത്തു മറിച്ചുനോക്കിക്കൊണ്ട് പറഞ്ഞതും ഞാനറിയാതെന്റെ പോക്കറ്റിൽ കൈവെച്ചുപോയി…

ജോലീംകൂലീമില്ലാത്തോരെ കളിയാക്കുന്നോന്ന മട്ടിൽ…

…കോപ്പ്.! ഇങ്ങനൊരു പുലിവാലുണ്ടെന്നറിഞ്ഞിരുന്നേൽ അന്നുവന്നപ്പോൾ ചേച്ചിതന്നകാശ് തല്ലിപ്പൊളിച്ചു കളയില്ലായ്രുന്നു…

ഇനീപ്പെന്തുചെയ്യും..??

ഒന്നാലോചിച്ചശേഷം
ഞാൻചോദിച്ചു;

“”…ചേച്ചീ… വേറൊന്നുമില്ലേ..?? കുറച്ചൂടെ റേറ്റുകുറഞ്ഞത്..?? ഒരു അഞ്ഞൂറുരൂപ റേഞ്ചിൽവരുന്നത്..!!’””_ ചോദിയ്ക്കുമ്പോൾ മനസ്സിൽചെറിയ ചമ്മലൊക്കെണ്ടായാലും മുഖത്തതു തെളിയാണ്ടിരിയ്ക്കാനായി ഞാൻപരിശ്രമിച്ചു…

Leave a Reply

Your email address will not be published. Required fields are marked *