…കൂടെപ്പോണോ..??
പോയാലും ഞാനെന്തുപറയും..??
എന്തേലുമൊക്കെ ചോദിയ്ക്കണമെന്നുണ്ടേലും പറയാനോ ചോദിയ്ക്കാനോ ഒന്നുമില്ല…
ഫോണിലെന്തൊക്കെയോ ഡെയ്ലി സംസാരിച്ചിരുന്നെങ്കിലും നേരിട്ടുവന്നപ്പോൾ ആകെയെന്തോപോലെ…
സൂര്യനുകീഴെ ചർച്ചചെയ്യപ്പെടാനായി ഒത്തിരിവിഷയങ്ങളുണ്ടായ്ട്ടും എനിയ്ക്കുമാത്രം ഒന്നുമില്ലാതെപോയി…
“”…ഡാ… നീയെന്താ ഇവിടെത്തന്നെ നിന്നുകളഞ്ഞത്..?? വരുന്നില്ലേ അകത്തേയ്ക്ക്… ഡെക്കറേഷനൊക്കെ ഇപ്പോഴും പെന്റിങ്ങിലാട്ടാ..!!”””_ എവിടെന്നോ പൊട്ടിമുളച്ചതുപോലെ അങ്ങോട്ടേയ്ക്കു പാഞ്ഞുവന്ന ശ്രീയുടെ ചോദ്യത്തിനുമുന്നിൽ ഒരുനിമിഷം ഞാനെന്റെ കിളിയെമറന്നു…
“”…ഡെക്കറേഷനോ..?? എന്തിന്റെ ഡെക്കറേഷൻ..??”””_ വായുംപൊളിച്ചുവെച്ച് അവന്റെ മുഖത്തേയ്ക്കുനോക്കി ചോദ്യമിട്ടതും,
“”…ഏഹ്.! അപ്പൊ നീയൊന്നുമറിഞ്ഞില്ലേ..?? നാളെ മീനൂന്റെ ബെഡ്ഡെയല്ലേ… അതിനിന്നുവൈകിട്ടൊരു സർപ്രൈസ്പാർട്ടി സെറ്റാക്കിയേക്കുവാ നിന്റെതന്തപ്പടി..!!”””_ അവനടുത്തേയ്ക്കു വന്നുകൊണ്ട് പറഞ്ഞു…
“”…എന്നിട്ടെന്നോടാരുമൊന്നും പറഞ്ഞില്ലല്ലോ..!!”””
“”…പിന്നേ… അങ്ങേരുടെ തലയ്ക്കകത്തിരിയ്ക്കുന്ന കൊനഷ്ടൊക്കെ തോണ്ടിയെടുത്ത് നെനക്കു കാണിച്ചരാൻ ഞാൻ ദൈവോന്നുവല്ല… ഇതുതന്നെ രാവിലേവന്ന് ഏതേലുംകാറ്ററിങ്ങാരെ മുട്ടിച്ചുതരാൻ പറഞ്ഞോണ്ട് ഞാനറിഞ്ഞതാ..!!”””
“”…നല്ലത് തന്ന.! അല്ല, ഇപ്പൊപ്പെട്ടെന്നു മരുമോൾടെ ബെഡ്ഡെ ആഘോഷിയ്ക്കാൻ ഇങ്ങേരുടെ തലേലിടിവെട്ടിയോ..??”””
“”…എടാ… ഇതതൊന്നുവല്ല…
നിന്റെ കല്യാണത്തിനോ പുള്ളിയ്ക്കു പത്രാസുകാണിയ്ക്കാൻ പറ്റീലല്ലോ… അതോണ്ടവൾടെ ബെഡ്ഡെ ഗ്രാന്റായ്ട്ട്നടത്തി മരുമോളും ഡോക്ടറാന്ന്കീച്ചി പട്ടിഷോ കാണിയ്ക്കാനുള്ള പുറപ്പാടാ… എന്നിട്ടതിന്റെകൂട്ടത്തിൽ ചുളുവിന് കീത്തൂന്റെകല്യാണവും അനൗൺസ് ചെയ്യാലോ… അതാവാനേ വഴിയുള്ളൂ… ആം.! പറഞ്ഞിട്ടുകാര്യവില്ല.!
നിന്റെതന്തയല്ലേ, അപ്പൊപ്പിന്നെ പുള്ളിയെക്കൊണ്ട് ചിന്തിയ്ക്കാൻപറ്റുന്നേനും ഒരുപരിധിയൊക്കെയില്ലേ..!!”””_ അത്രയുംപറഞ്ഞ് ആക്കിയൊരു ചിരിയുംചിരിച്ച് അവനവന്റെ വീട്ടിലേയ്ക്കുനടന്നു…