എന്റെ ഡോക്ടറൂട്ടി 28 [അർജ്ജുൻ ദേവ്]

Posted by

ജീവിതത്തിൽ ഞാനേറ്റവുംകൂടുതൽ സന്തോഷിച്ചനിമിഷങ്ങൾ…

അവൾപറഞ്ഞ വിശേഷങ്ങളൊക്കെയും
ഞാൻ ചെവികൊണ്ടല്ല കേട്ടത്, മറിച്ച് ഹൃദയംകൊണ്ടായ്രുന്നു…

അന്നുമാത്രമല്ല, ബാക്കിയുള്ള ദിവസങ്ങളിലും…

പിന്നെപ്പിന്നെ അവളെന്നെ വിളിയ്ക്കുന്ന സമയത്തിനായി ഞാൻ കാത്തിരിയ്ക്കാൻ തുടങ്ങി…

അവസാനം, നാളെഞാൻ തിരിച്ചുവരും… എന്നെ വിളിയ്ക്കാൻവരുമോന്ന ചോദ്യംകേട്ടനിമിഷം, ഞാൻ ആകാശത്തും ഭൂമിയിലുമല്ലാത്ത അവസ്ഥയിലായിരുന്നു….

അങ്ങനെ പിറ്റേന്നുരാവിലേ
അവളെ ഹോസ്റ്റലിൽനിന്നുംകൂട്ടി തിരികെവരുമ്പോൾ ആ യാത്രയിൽമുഴുവൻ എന്തോഒന്ന് വീണ്ടുകിട്ടിയ സന്തോഷമായ്രുന്നൂ എനിയ്ക്ക്…

അന്നേവരെ ഒരുമിച്ച് ബൈക്കിൽ യാത്രചെയ്തിട്ടുണ്ടെങ്കിലും അതൊരനുഭവമായി, അനുഭൂതിയായിത്തോന്നീതും അന്നത്തെയാ ദിവസമായ്രുന്നു…

എന്തിനേറെ, തോളിൽവെച്ചിരുന്ന അവൾടെയാക്കയ്യുടെ സ്പർശനസുഖംപോലും എന്റെയുള്ളിൽ അളവില്ലാത്തുന്മാദമുണർത്തി…

സത്യത്തിൽ വണ്ടി ഗെയ്റ്റുകടന്നകത്തേയ്ക്കു കേറുന്നവരെ നൂലുപൊട്ടിയ പട്ടംകണക്കെ നിയന്ത്രണമില്ലാതെ പാഞ്ഞുനടക്കുവായ്രുന്നൂ എന്റെമനസ്സ്…

“”…വേണ്ട… ബാഗ് ഞാനെടുത്തോളാം..!!”””_ വണ്ടിയിൽനിന്നുമിറങ്ങി ബാഗുമായി അകത്തേയ്ക്കു കേറാൻതുടങ്ങിയ മീനാക്ഷിയെ ഞാൻതടഞ്ഞതും അവളെന്നെ തിരിഞ്ഞുനോക്കി…

“”…അല്ല, ഉറക്കമൊക്കെ ഒത്തിരിയൊഴിഞ്ഞതല്ലേ… കിടന്നോ… ബാഗ് ഞാൻ കൊണ്ടുവന്നേക്കാം..!!”””_ പറയുന്നതിനൊപ്പം ഞാനൊന്നു ചിരിയ്ക്കാനായും ശ്രെമിച്ചു…

“”…സാരമില്ല..!!”””_ മറുപടി ഒറ്റവാക്കിലൊതുക്കി
അവൾ ബാഗുമായി കേറിപ്പോയി…

Leave a Reply

Your email address will not be published. Required fields are marked *