“”…അതുപിന്നെ നീ ഫോണെടുത്തില്ലേലോന്നോർത്താ ഞാൻ..”””_ അവൾ വാക്കുകൾ മുറിച്ചു…
“”…ഓ.! അപ്പൊയിത്രേന്നാള് നീ വിളിച്ചപ്പോഴെല്ലാം ഫോണെടുത്തിട്ടിരുന്നത് രാജീവായ്രുന്നോ..?? അതോ… വെറുതേ എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കരുത്…
…അല്ല, എന്നാടീ മറ്റവളേ…
നീ വിളിച്ചപ്പോ ഞാൻ ഫോണെടുക്കാണ്ടിരുന്നത്..??
ഇതിപ്പതൊന്നുവല്ല, നിനക്കെന്നെ വിളിയ്ക്കാൻ കൊറച്ചിലായ്ക്കാണും… അതുതന്നെ കാര്യം… അങ്ങനാണേലത്രയ്ക്കു
കഷ്ടപ്പെട്ട് എന്നെയാരും ചുമക്കണോന്നുമില്ല..!!”””_ ശ്വാസമെടുക്കാൻപോലും മറന്നുകൊണ്ട് ഞാൻനിന്നിരച്ചു…
“”…എടാ… അല്ലെടാ… സത്യായ്ട്ടും നീ ഫോണെടുത്തില്ലേലോന്നോർത്താ ഞാൻ വിളിയ്ക്കണ്ടിരുന്നെ… ഗോഡ്പ്രോമിസ്..!!”””
“”…ഉവ്വ.! വിശ്വസിച്ച്.! നീ നിനക്കു സൗകര്യമുണ്ടെങ്കിമാത്രം വിളിച്ചാമതി… കഴിഞ്ഞല്ലോ..!!”””_
അങ്ങനെ റൊമാന്റിയ്ക്കാവാൻ വിളിച്ചകോള് ആംഗ്രിബേഡാക്കി കട്ടാക്കിയെങ്കിലും ഞാൻ വിളിച്ചപ്പോളവൾ കോളെടുത്തല്ലോന്നുള്ള സന്തോഷമായ്രുന്നൂ മനസ്സുനിറയെ…
അവളോടൊന്നു സംസാരിച്ചപ്പോൾ മനസ്സിനൊരു ഉണർവ്വുപോലെ…
അതേസമയംതന്നെ ചെറിയൊരു കുറ്റബോധവുംവന്നു…
ദേഷ്യപ്പെട്ടു ഫോൺ വെയ്ക്കണ്ടായ്രുന്നൂന്നൊരു തോന്നൽ…
ഇതിന്റെപേരിലിനിയവള് വിളിച്ചില്ലെങ്കിലോ..??
ഇനിയിപ്പൊ വിളിച്ചില്ലെങ്കിലും ചേച്ചിയുടെ പേരുമ്പറഞ്ഞ് വീണ്ടും വിളിയ്ക്കാനുള്ള പ്ലാനൊക്കെ മനസ്സിലിട്ടാണ് അന്നു ഞാൻ കിടന്നുറങ്ങിയത്…
പക്ഷേ, അതൊന്നും വേണ്ടിവന്നില്ല…
എന്റെ മനസറിഞ്ഞതുപോലെ
പിറ്റേന്നു ഞാനവളേക്കുറിച്ചോർത്ത സമയത്തുതന്നെ അവൾടെ കോളുവന്നു…