ഞാനവിടെ മൂഞ്ചിക്കുത്തി ചിറിയുംതുടച്ച് നടക്കുന്നു…
എന്നിട്ടിപ്പൊ എല്ലാമുണ്ടാക്കിവെച്ചിട്ട് വിളിയ്ക്കുവാ…
എന്തു മൊണയ്ക്കാൻ..??
മനസ്സിലങ്ങനൊക്കെ പറഞ്ഞെങ്കിലും കോളെടുക്കാതിരിയ്ക്കാനായില്ല…
കാണിച്ച സ്നേഹത്തിനും നൽകിയ പരിഗണനയ്ക്കുംമുന്നിൽ മനസ്സങ്ങു വീണുപോയി…
രണ്ടാമതു ബെല്ലടിച്ചുതുടങ്ങിയതും അറിയാതെ കൈ അൻസർബട്ടണിലമർന്നു…
കോളെടുത്തതേ കേട്ട സിദ്ധൂട്ടാന്നുള്ളവിളിയിൽ സ്വയംമറന്നുപോയി…
അത്രയുംനേരം മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നതൊക്കെയും മറന്നു…
പക്ഷേ മനസ്സുവായിച്ചതുപോലെ,
“”…നിനക്കെന്നാടാ
സുഖമില്ലേ..??”””_ ന്ന ചോദ്യം പെട്ടെന്നുവന്നപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു…
അത്രയകലത്തുനിന്നും എന്റെ മനസ്സുപിടയുന്നത് മനസ്സിലാക്കിയെന്നറിഞ്ഞപ്പോൾ ഉള്ളിലൊരുപിടച്ചിൽ…
ഒരുപക്ഷേ, ആ പിടച്ചിലിന്റെ കാഠിന്യംകാരണമാവണം വേറൊന്നുംപറയാൻ പറ്റിയില്ല…
“”…ഏയ്.!
കുഴപ്പമൊന്നുമില്ല..!!”””_ ന്നു മാത്രംപറഞ്ഞു…
പക്ഷേ
അതെന്തോ അവിടെ വിശ്വാസമാകാത്തതു പോലെ…
അതുകൊണ്ടാവും വീണ്ടുംവീണ്ടും കുത്തിക്കുത്തിച്ചോദിച്ചത്…
എന്നാലെത്ര കുത്തിച്ചോദിച്ചിട്ടും ഞാനൊന്നും പറയുന്നില്ലാന്നുകണ്ടതും,
“”…എന്നാപ്പിന്നെ മീനൂനെവിളിച്ചേ… ഞാനവളോടു ചോദിച്ചോളാം..!!”””_ എന്നായി ചേച്ചി…
അവളു പോയവിവരം പറയാതിരിയ്ക്കാൻ കുറേനേരം ശ്രമിച്ചെങ്കിലും അവസാനമായപ്പോൾ പിടിവിട്ടുപോകുവായ്രുന്നു…
അവളോടുള്ളദേഷ്യവും ഒറ്റയ്‌ക്കിട്ടിട്ടുപോയതിന്റെ സങ്കടവുമെല്ലാംകൂടി അറിയാതെ പുറത്തേയ്ക്കുചാടിയപ്പോൾ സീൻപൊളിഞ്ഞു…