അല്ലെങ്കിപ്പിന്നെ അവൾക്കിങ്ങോട്ടു വന്നലെന്താന്നുള്ള ചോദ്യംകൂടിയുയരുമ്പോൾ പൂർത്തിയാകും…
അങ്ങനെ അവൾക്കെന്നോടിഷ്ടമില്ലാന്ന് സ്വയംപറഞ്ഞു വിശ്വസിപ്പിച്ച്
ഞാനെന്റെ മാനംകാക്കും…
അങ്ങനെ ആകെമൊത്തത്തിൽ നീറിപ്പുകഞ്ഞിരുന്നൊരു ദിവസം വൈകിട്ടാണ് പതിവില്ലാതെന്റെ ഫോണൊന്നടിച്ചത്…
മീനാക്ഷിപോയിട്ടന്ന് മൂന്നാലു ദിവസംകഴിഞ്ഞിരുന്നു…
പോയെപ്പിന്നെ ഒരുവിവരോമില്ല…
അതുകൂടിയായപ്പോൾ
ക്രിക്കറ്റ്മാച്ചുപോലും സൈഡാക്കിയിരിയ്ക്കുമ്പോളാണ് ഫോണടിയ്ക്കുന്നത്…
മീനാക്ഷി വിളിയ്ക്കുന്നതാവുമെന്നു മനസ്സിലാരോപറഞ്ഞതിന്റെ ബലത്തിൽ ഓടിച്ചെന്നെടുത്തു നോക്കുമ്പോൾ ആരതിയേച്ചി എന്നെഴുതിക്കാണിയ്ക്കുന്നു…
കണ്ടതും എനിയ്ക്കങ്ങട് വിറഞ്ഞുവന്നു…
…ഈ പെണ്ണുമ്പിള്ളയ്ക്കാ കെഴങ്ങനേംമണപ്പിച്ച് അവടങ്ങാനും കെടന്നാപ്പോരേ..?? എന്തിനാ എന്നെക്കിടന്നു വിളിയ്ക്കുന്നെ..??
…ഇവരുണ്ടല്ലോ, ഇവരൊറ്റൊരുത്തി കാരണവാ ഞാനിപ്പയിങ്ങനെ വലിച്ചോണ്ടിരിയ്ക്കുന്നെ…
ഒരു കുഴപ്പോമില്ലാതെ മര്യാദയ്ക്കു തന്തയെത്തെറിയുംപറഞ്ഞ്
നടന്നെയെന്നെ പറഞ്ഞുതിരിപ്പിച്ചത്
ഈ പെണ്ണുമ്പിള്ള ഒറ്റൊരുത്തിയാ…
അവൾക്കെന്നോട് ഇഷ്ടമുണ്ടെന്നൊക്കെ പറഞ്ഞുവിശ്വസിപ്പിച്ച് എന്റെ മനസ്സിലേയ്ക്കവളെ തിരുകിക്കേറ്റീട്ട് എനിയ്ക്കിട്ടൊണ്ടാക്കി…
ഇവരുപറഞ്ഞതുംകേട്ട് അവളേംതാങ്ങിപ്പിടിച്ചുനടന്ന ഞാനിപ്പാരായി..??
എന്നോടുള്ള പ്രേമം മൂത്തിരിയ്ക്കുവാന്നു പറഞ്ഞവള് അവൾടൊടുക്കത്തെ പോക്കുപോയ്ട്ട് ദിവസംനാലായി…
അവളവടെ പഠിച്ചു സുഖിയ്ക്കുന്നുണ്ടാവും…