എന്റെ ഡോക്ടറൂട്ടി 28 [അർജ്ജുൻ ദേവ്]

Posted by

അതിനു മനസ്സില്ലാമനസ്സോടെ തലകുലുക്കുമ്പോൾ,

“”…അതേ… നിങ്ങളിവടെനിൽക്ക്… ഞാമ്പോയി സ്നാക്സെന്തേലും മേടിച്ചേച്ചുവരാം… ഇവൾക്കങ്ങു തിരുവനന്തപുരംവരെ എത്താനുള്ളതല്ലേ..!!”””_
ഒരുചിരിയോടെ ജോക്കുട്ടനതുപറഞ്ഞതും ഞാൻതലകുലുക്കി…

എന്നാൽ,

“”…ഏയ്‌.! അതൊന്നുംവേണ്ട ജോക്കുട്ടാ… എനിയ്ക്കു വിശക്കുന്നൊന്നുവില്ലാ..!!”””_ ന്നുമ്പറഞ്ഞ് മീനാക്ഷിയവനെ തടഞ്ഞു…

ഉടനെ,

“”…ഏഹ്..?? ഇതെന്തുപ്രതിഭാസം..?? മീനാക്ഷിയ്ക്കു വിശക്കുന്നില്ലാന്നോ..?? സ്നാക്സൊന്നും വേണ്ടാന്നോ..??”””_ മീനാക്ഷിയെ കിലുത്തിക്കൊണ്ടവൻ ചോദിച്ചശേഷമവൻ ഉറക്കെച്ചിരിച്ചു…

എന്നിട്ടെന്നെയൊന്നു തോണ്ടീതും ഞാനുമൊന്നു പല്ലിളിച്ച് മീനാക്ഷിയെനോക്കി…

അതിനിടയിൽ അവളുമെന്നെ പാളി നോക്കുന്നുണ്ടായ്രുന്നു…

“”…ആഹ്.!
അതെന്തേലുമായ്ക്കോട്ടേ… ഞാനിപ്പൊവരാം..!!”””_ പറഞ്ഞശേഷം അവനടുത്തുകണ്ടൊരു കടയിലേയ്ക്കുകേറി…

പരസ്പരമൊന്നും
മിണ്ടീലേൽപ്പോലും ഞാനുംമീനാക്ഷിയും അടുത്തടുത്തായിത്തന്നെ നിന്നിരുന്നു…

അതിനിടയിലെപ്പോഴോ അവളെന്റെ മുഖത്തേയ്ക്കുനോക്കീതും,

“”…നിനക്കു കഴിയ്ക്കാനെന്തേലും വാങ്ങണോ..??”””_ ന്നു ചോദിയ്ക്കാതിരിയ്ക്കാൻ എനിയ്ക്കുമായില്ല…

അതെന്തുകൊണ്ടാണെന്നും
അറിയില്ല.!

“”…വേണ്ടടാ…
എനിയ്ക്കുവിശപ്പില്ല…
നിനക്കെന്തേലും വാങ്ങണോ..??”””_ അവൾടെയാച്ചോദ്യത്തിന് വേണ്ടെന്നു തലകുലുക്കുമ്പോഴേയ്ക്കും ഒരുകവറിൽ എന്തൊക്കെയോ സ്നാക്സുമായി ജോക്കുട്ടനെത്തി…

അതു മീനാക്ഷിയ്ക്കുനേരേ നീട്ടീതും സാധാരണ കവിഴ്ന്നുവീഴുന്നവൾ ഇപ്രാവശ്യം വാങ്ങാൻപോലും മടികാണിച്ചു…

Leave a Reply

Your email address will not be published. Required fields are marked *