അമ്മയോ ചെറിയമ്മയോ നിർബന്ധിയ്ക്കുമ്പോൾ എന്തേലും കഴിച്ചെന്നുവരുത്തും… അത്രതന്നെ…
…സത്യത്തിൽ എനിയ്ക്കിതെന്താ പറ്റിയെ..?? മീനാക്ഷി മരിച്ചുപോയിട്ടൊന്നുമില്ലല്ലോ… പിന്നെന്താ..?? കുറച്ചുദിവസം കഴിയുമ്പോൾ അവളിങ്ങുവരില്ലേ..??
പലയാവർത്തി ഞാനാച്ചോദ്യങ്ങൾ എന്നോടുതന്നെ ചോദിച്ചു…
…പക്ഷേ… പക്ഷേ
എന്നെക്കൊണ്ട് പറ്റില്ലായ്രുന്നു…
എത്രയെന്നുമ്പറഞ്ഞാ അവളന്നെടുത്ത സെൽഫിയിൽനോക്കി കിടക്കുക..??
അവളില്ലാത്ത ഓരോദിവസവും ഓരോ യുഗങ്ങൾപോലെയായ്രുന്നു എനിയ്ക്കനുഭവപ്പെട്ടത്…
കല്യാണം കഴിഞ്ഞിട്ടിത്രനാളും അവളടുത്തില്ലാതെ കിടന്നുറങ്ങിയിട്ടില്ലാത്തതിനാൽ ഉറക്കംപോലും വരാത്തപോലെ…
തെറിയായിരുന്നു പറഞ്ഞിരുന്നതെങ്കിലും അവളോടൊന്നുമിണ്ടാത്ത ദിവസങ്ങളില്ലാത്തതിനാൽ, ഇപ്പൊ നാവുപോലും ചത്തതുപോലെ തോന്നുവാ…
ഒരിയ്ക്കലും വിട്ടുപോവില്ലാന്ന് കരുതിയതെന്തോ നഷ്ടപ്പെട്ടതുപോലൊരു തോന്നൽ…
ഓരോദിവസവും അവൾ തിരിച്ചുവന്നുകാണണമേയെന്ന പ്രാർത്ഥനയോടെയാണ് വീട്ടിൽ വന്നുകേറുന്നതുപോലും…
അവസാനമവള് വന്നിട്ടില്ലാന്നറിയുമ്പോൾ
ഉള്ളൊന്നു നീറും…
ആ നിമിഷങ്ങളിൽ പലപ്പോഴും അവളെപ്പോയി തിരിച്ചുവിളിച്ചോണ്ടു വന്നാലോന്നുപോലും ചിന്തിച്ചിട്ടുണ്ട്…
ചെയ്തുകൂട്ടിയതുവെച്ച് അവളുകൂടെവന്നില്ലേൽ,
എല്ലാമേറ്റുപറഞ്ഞു കരഞ്ഞു കാലുപിടിച്ചിട്ടാണെങ്കിലും കൂട്ടിക്കൊണ്ടുവരണമെന്നൊക്കെ തോന്നും…
കുറച്ചുകഴിയുമ്പോൾ
അതങ്ങുമാറിയിട്ട് അവൾക്കെന്നെ വേണ്ടെങ്കിപ്പിന്നെ എനിയ്ക്കെന്തിനാന്നൊരു ചോദ്യംവരും…