“”…അതിനു ഞാമ്പോവുന്നേന് നിനക്കെന്തായിത്ര വെഷമം..??”””_ അതുകേട്ടതും അവളെന്നെ ചുഴിഞ്ഞുനോക്കി…
“”…എനിയ്ക്കു വെഷമമൊണ്ടെടീ… നെനക്കങ്ങോട്ടുപോയി കെട്ടിക്കിടന്നാമാത്രംമതി…
ഹോസ്റ്റൽഫീസടയ്ക്കേണ്ടത് ഞാനല്ലേ..??”””_ ഫ്ളോകളയാതെ വായിൽവന്നതൊക്കെ തുപ്പിത്തെറിപ്പിയ്ക്കുമ്പോൾ അതിലെന്തൊക്കെയുണ്ടായെന്നു ശ്രെദ്ധിയ്ക്കാനാർക്കു സമയം.!
“”…എന്താന്ന്..??
എന്റെ ഹോസ്റ്റൽഫീസ് ആരാടയ്ക്കുന്നേന്ന്..?? നീയോ..??”””_ ഞെട്ടിപണ്ടാരമടങ്ങി വെള്ളമിറങ്ങാതെനിന്ന് മീനാക്ഷിചോദിച്ചതിന്,
“”…പിന്നല്ലാണ്ടാര് നിന്റച്ഛൻവന്നടയ്ക്കോ..?? അതേ… ഫീസടയ്ക്കാണ്ടിരുന്നാലേ… ആ പേട്ടപ്രിൻസിപ്പാള് എന്നെവിളിച്ചേ ചോദിയ്ക്കൂ… അന്നേരം ഞാൻവേണം കിടന്നോടാൻ..!!”””_ അവൾടെ ഹോസ്റ്റൽഫീസും കോളേജ്ഫീസുംമൊത്തം ഞാനാണടയ്ക്കുന്നതെന്ന മട്ടിൽ ഞാൻനിന്നു സീൻപിടിച്ചെങ്കിലും അതുമൂമ്പിപ്പോയി…
എന്റെ പ്രശ്നമെന്തെന്ന് ഇതുവരെയായ്ട്ടും മനസ്സിലാകാത്ത മീനാക്ഷി,
എന്റെഫീസ് ഞാനടച്ചോളാമെന്ന ഒറ്റഡയലോഗിലെന്നെ തളർത്തിക്കളഞ്ഞു…
ഉടനെ ഞാൻ പ്ളേറ്റുതിരിയ്ക്കുവേം ചെയ്തു…
“”…ആം.! അടയ്ക്കുവല്ലോ… ആരെന്തുപറഞ്ഞാലും കയ്യിലിച്ചിരി കാശുളേളന്റഹങ്കാരവല്ലേടീ നെനക്ക്..?? നീകണ്ടോടീ… അവന്മാരെല്ലാങ്കൂടി ഓരോ കള്ളക്കണക്കും പറഞ്ഞുണ്ടാക്കി നിന്റെകയ്യിലെ സർവ്വപൈസേം ഊരിയെടുക്കും… എന്നിട്ടു പഠിത്തോമില്ല ജോലീമില്ലാന്നുമ്പറഞ്ഞ് നിന്നെപ്പിടിച്ചു പൊറത്താക്കും… നോക്കിക്കോ നീ… അപ്പൊഴേ… അപ്പൊയീ ഞാമ്മാത്രേ കാണുള്ളൂട്ടാ..!!”””_ ദേഷ്യോം സങ്കടോമെല്ലാങ്കൂടി പ്രാക്കായി പുറത്തുവന്നപ്പോൾ മീനാക്ഷി വല്ലാത്തൊരുഭാവത്തിൽ എന്നെനോക്കുന്നുണ്ടായ്രുന്നു…