എന്റെ ഡോക്ടറൂട്ടി 28 [അർജ്ജുൻ ദേവ്]

Posted by

“”…പ്ഫാ.! ഒന്നുപോടാ വൃത്തികെട്ടവനേ… നിന്റെ പറച്ചിലുകേട്ടാൽ ഞാനവിടെ മറ്റേപ്പണിയ്ക്കു പോകുവാന്ന് തോന്നുവല്ലോ..??”””_ ന്നും പറഞ്ഞവളെന്നെ ആട്ടി ഒതുക്കാൻനോക്കി…

ആരൊതുങ്ങാൻ..??!!

“”…അല്ലാന്നാര് കണ്ടു..??
പിന്നെവടുന്നാ ഇത്രേം നാളുമില്ലാത്തൊരു നൈറ്റ്ക്ലാസ്സു നെനക്ക്..?? അതും വീട്ടീന്നുപോയാൽ പഠിയ്ക്കാമ്പറ്റാത്തത്ര തിരക്കുള്ള ക്ലാസ്സ്..??”””

“”…അതേ… ഇതു നൈറ്റ്ക്ലാസല്ല, ഡ്യൂട്ടിയാ… അതു പണ്ടുമുണ്ടായ്രുന്നു… പിന്നന്നത്തെയാ ഇഷ്യു കഴിഞ്ഞപ്പോത്തൊട്ട് എന്നെയതിനിടുന്നില്ലാന്നേ ഒണ്ടാരുന്നുള്ളൂ..!!”””_ മീനാക്ഷി വിശദീകരിച്ചു…

“”…ഓ.! അങ്ങനെ… അപ്പയിതു സ്ഥിരംപരിപാടിയാ ല്ലേ..?? പകലുകാണുന്നതു പോരാഞ്ഞിട്ട് അവന്മാർക്കു കാണാൻകൊള്ളാവുന്ന ചരക്കുകളെ രാത്രീങ്കൂടെ കാണാനുള്ള സ്‌പെഷ്യൽക്ലാസ്സ്… ഊം.! ഇപ്പഴല്ലേ കാര്യമ്പിടികിട്ടീത്..!!”””_ ഞാൻ നിന്നുതെറിച്ചു…

അതോടെ മീനാക്ഷീടേം പിടിവിട്ടുതുടങ്ങി…

“”…ഇവനെയിന്നു ഞാൻ… നൈറ്റെന്നുപറഞ്ഞാ ക്ലാസ്സിക്കേറി കുത്തിയിരിപ്പല്ലടാ നാറീ… ഇതു നൈറ്റ് ഹോസ്പിറ്റലിൽവരുന്ന രോഗികളെയൊക്കെ നോക്കണം… അത്രതന്നെ… മെയിൻ ഡോക്ടർമാരൊക്കെ എമർജൻസി സിറ്റുവേഷൻസിലേ വരൂ… രോഗികളെനോക്കി ഞങ്ങൾക്കു പ്രാക്ടീസ് കിട്ടുന്നതൊക്കെ മെയിൻലി ഈ ടൈമിലാ..!!”””_ അവളെന്നെ അടിയ്ക്കാനായി കയ്യോങ്ങിക്കൊണ്ടു പറഞ്ഞു…

“”…എന്നുംവെച്ച് തോന്നുമ്പഴാണോ ഇവാന്മാരൊക്കെ ക്ലാസ്സു വെയ്ക്കണത്..?? ഇനിയിപ്പോ വെച്ചാത്തന്നെ ഹോസ്റ്റലിപ്പോയി കിടക്കേണ്ട കാര്യവെന്താ..?? നിന്നെ ഞാൻ കൊണ്ടുവിട്ടാപ്പോരെ..??”””

Leave a Reply

Your email address will not be published. Required fields are marked *