…എങ്ങനെയെങ്കിലും, നിനക്കൊന്നു താഴ്ന്നുകൊടുത്തൂടേടാന്ന് അമ്മേക്കൊണ്ടോ ചെറിയമ്മേക്കൊണ്ടോ ഒന്നുരണ്ടുതവണയെങ്കിലും ചോദിപ്പിച്ചുകിട്ടിയാൽ മതിയായ്രുന്നു…
പിന്നെ സീനില്ല…
അവരുപറഞ്ഞിട്ടു ഞാനൊന്നൊതുങ്ങീതാന്ന് കരുതുന്നവിധത്തിൽ പയ്യെപ്പയ്യെ മാറിക്കൊടുക്കായ്രുന്നു.!
…എന്നാലതു വർക്കൗട്ടാവണമെങ്കിലും ആ നാശങ്ങളതു പറയണോല്ലോ…
ആം.! നോക്കാം.!
ഒന്നുംനടന്നില്ലേൽ രണ്ടിനേംപിടിച്ചുനിർത്തി ഇടിച്ചുപറയിപ്പിയ്ക്കണം.!
അങ്ങനെ വമ്പൻപ്ലാനിങ്ങോടെ കുളികഴിഞ്ഞിറങ്ങിയ എന്നെയെതിരേറ്റത് എന്റെ കിടുക്കുതെറിയ്ക്കുന്ന ഏറ്റപണിയായ്രുന്നു…
പോകാൻ തയ്യാറായിനിൽക്കുന്ന മീനാക്ഷിയെയൊന്നു തുറിച്ചുനോക്കി ആറ്റിറ്റ്യൂഡ് മെയ്ന്റൈൻചെയ്ത ഞാൻ, അവൾ കയ്യിലെടുത്ത ബാഗുകൾകണ്ടൊന്നു ഞെട്ടി…
ജോക്കുട്ടന്റെ വീട്ടിന്നുവന്നപ്പോൾ കൊണ്ടുവന്ന ട്രോളീബാഗും ബാഗ്പാക്കുമെല്ലാം അതേപടി എടുത്തുപിടിച്ചു നിൽക്കുവാണവൾ…
“”…ഇതെല്ലാം ചുമന്നുകെട്ടി
നീയെന്താ പെറ്റുകിടക്കാൻ പോകുന്നോ..??”””_ ഞെട്ടലുവിട്ടുമാറാതെ ഞാൻതിരക്കി…
“”…അതേ… എനിയ്ക്കിന്നുമുതൽ നൈറ്റാ..!!”””
“”…നൈറ്റോ..??”””
“”…ആം.! എനിയ്ക്കിന്നുമുതൽ രാത്രീലാ പോവണ്ടേ..!!”””_
അവൾടെയാ മറുപടികേട്ടതും അത്രേംനേരമുണ്ടായ്രുന്ന എന്റെ മുഴുവൻ കടിയുമങ്ങുതീർന്നു…
“”…അതിന് നൈറ്റ്ക്ലാസിനുപോവാൻ നീയെന്താ പത്താംക്ലാസിലാണോ പഠിയ്ക്കുന്നേ..??”””
“”…ഹലോ.! പത്താംക്ലാസ്സിനു മാത്രമൊന്നുമല്ല നൈറ്റ്ക്ലാസ്സുള്ളത്..!!”””_ എന്നെ പുച്ഛിച്ചോണ്ടവളതു പറഞ്ഞതും എനിയ്ക്കങ്ങടു പൊളിഞ്ഞു…