എല്ലാ മാസത്തെയും അക്കൗണ്ട് വിജയനെ കാണിച്ചു ബോധ്യ പെടുത്തണം എന്ന് അക്കൗണ്ടന്റ്റിനോട് ശേഖരൻ ഉത്തരവിട്ടു..
ശേഖരന്റെ എല്ലാ നീക്കങ്ങളും ദേവരാജ് അറിയുന്നുണ്ടായിരുന്നു..
ചെക്കുകൾ സൈൻ ചെയ്യാനുള്ള അധികാരം ഇപ്പോഴും ശേഖരന്റെ കൈയിൽ ആണെന്നത് അവനെ വല്ലാതെ വിഷമിപ്പിച്ചു…
ഇതുവരെ തന്റെ ആവശ്യത്തിനുള്ള പണം ശേഖരനെ ഭീക്ഷണിപ്പെടുത്തിയാണ് അവൻ നേടിയിരുന്നത്.. മക്കളെയും ഭാര്യയെയും ഉപദ്രവിക്കുമോ എന്ന ഭയംകൊണ്ട് ശേഖരൻ അവൻ പറയുന്ന തുകയുടെ ചെക്കുകൾ ഒപ്പിട്ട് കൊടുത്തിരുന്നു..
ഇപ്പോൾ ഭീക്ഷണിയുമായി ബംഗ്ലാവിൽ ചെന്നാൽ വിവരം അറിയുമെന്ന് ദേവരാജിന് അറിയാം.. അതുകൊണ്ട് അവൻ പമ്മിയിരുന്നു ഒരു അവസരത്തിനായി…
ദേവരാജിന്റെ ഭാര്യ സുനന്ദ എസ്റ്റേറ്റിലെ കാര്യങ്ങൾ കുറച്ചൊക്കെ അറിയുന്നുണ്ടായിരുന്നു.. അച്ഛനെ ദ്രോഹിക്കണമെന്ന് അവൾക്ക് ചിന്ത ഇല്ലങ്കിലും അച്ഛന്റെ സ്വത്തുക്കൾ രണ്ടാം ഭാര്യക്കും മക്കൾക്കും കൂടി പങ്കുവെയ്ക്കുന്നത് അവൾക്ക് ഇഷ്ടമായിരുന്നില്ല.. സ്വത്തിനോട് വല്ലാത്തൊരു ആർത്തി അവൾക്കുണ്ടായിരുന്നു..
അതുകൊണ്ട് തന്നെ ദേവരാജിന്റെ പ്രവർത്തികൾ അറിഞ്ഞിട്ടും അവൾ കണ്ണടച്ചു…
ഒരു ദിവസം കാളിംഗ് ബെൽ കേട്ട് വാതിൽ തുറന്ന സുനന്ദ മുൻപിൽ നിൽക്കുന്ന അപരിചിതനോട് ആരാണ് എന്തുവേണം എന്ന് ചോദിച്ചു…
” ഞാൻ വിജയൻ.. ഈ കിടക്കുന്ന കാർ കൊണ്ടുപോകാൻ വന്നതാണ്.. വണ്ടിയുടെ ചാവി എടുത്തു തരണം.. ”
” ഓഹോ താനോന്നോ അവൻ.. പുതിയ രക്ഷകൻ.. നിന്നെ ഒന്ന് കാണാനിരിക്കുകയായിരുന്നു ഞാൻ.. “