” എടാ ആ ചാകാറായി കിടക്കുന്ന കിളവന്റെ ധൈര്യത്തിൽ നീ ഞെളിയണ്ട.. ”
“ഇരുപത്തി നാല് മണിക്കൂർ ഞാൻ നിനക്ക് തരാം.. നാളെ രാവിലെ ഇതേ നേരത്ത് ഞാൻ വരും അപ്പോൾ നിന്റെ രോമം പോലും ഇവിടെ കണ്ടു പോകരുത്.. ”
എന്റെ രോമം കോഴിയാൻ തുടങ്ങിയിട്ടില്ല.. തുടങ്ങുമ്പോൾ അറിയിക്കാം. അപ്പോൾ വന്ന് പെറുക്കിക്കോ…
” ആഹ്.. പിന്നെ നാളെ വരുമ്പോൾ ഇവിടുന്നു കൊണ്ടുപോയ കാറും ആ ജീപ്പിന്റെ ചാവിയും കൊണ്ടുവരാൻ മറക്കരുതേ..
ഇല്ലങ്കിൽ നീ എന്തോ ചെയ്യും എന്ന് ചോദിച്ചു കൊണ്ടു വിജയന്റെ നേരേ ചീറിയടുത്തു ദേവരാജ്..
അപ്പോഴാണ് ആ ശബ്ദം കെട്ടത്..
ദേവരാജ്.. നീ എന്താ വഴക്കിനു വന്നിരിക്കുകയാണോ.. എന്ന് ചോദിച്ചു കൊണ്ടു പ്രമീള അങ്ങോട്ട് വന്നു..
” ഓഹോ അപ്പോൾ നിന്റെ ആളാണല്ലേ ഇവൻ.. കിളവൻ നടു പൊങ്ങാതെ കിടക്കുവല്ലേ.. പകരത്തിന് എടുത്തതായിരിക്കും ഇവനെ…. ”
” നീ അനാവശ്യം പറയരുത്.. നിന്റെ ഭാര്യയുടെ ചെറിയമ്മയാണ് ഞാൻ ”
” ഓഹ്.. അതെന്താ ചെറിയമ്മക്ക് കഴപ്പ് ഉണ്ടാകില്ലേ.. ”
പറഞ്ഞു തീരുന്നതിനു മുൻപേ മിന്നൽപോലെ മുറ്റത്തേക്ക് ഇറങ്ങിയ വിജയൻ ദേവരാജിന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് ഔട്ട് ഹൗസിന്റെ ചുമരിലേക്ക് അമർത്തി പ്പിടിച്ചു..
ദേവരാജൻ കാലുയർത്തി വിജയനെ തൊഴിക്കാൻ പല തവണ ശ്രമിച്ചു എങ്കിലും അവൻ ഒഴിഞ്ഞു മാറി..
തന്റെ കഴുത്തിലെ പിടി മുറുകുന്നത് അറിഞ്ഞു കൊണ്ടു ദേവരാജ് സുബ്രുവിനോട് പറഞ്ഞു..
” കൊടുക്കടാ ഇവന്റെ തലക്കിട്ട്.. ”
തന്റെ മുതലാളിയെ രക്ഷിക്കാൻ ജീപ്പിൽ നിന്നും ലീവറും എടുത്തുകൊണ്ട് പാഞ്ഞടുത്ത സുബ്രുവിന്റെ അടിനാവിയിൽ വിജയന്റെ കാൽ പാദം ശക്തിയിൽ വന്ന് അടിച്ചു..