തൊഴിലാളികൾ എല്ലാം പൊയ്ക്കഴിഞ്ഞു സന്ധ്യയോട് കൂടിയാണ് വിജയൻ ബംഗ്ലാവിലേക്ക് പോകാറുള്ളത്..
ഇത് മനസിലാക്കി വിജയൻ വരുന്ന വഴിയിൽ റൗഡികളുമായി കാത്തിരുന്നു.. കത്തികളും കാപ്പി കമ്പുകൊണ്ടുള്ള കുറുവടികളും അവർ കരുതിയിരുന്നു..
ദൂരെ നിന്ന് വിജയന്റെ ജീപ്പ് കണ്ടതും അവർ വീതി കുറഞ്ഞ എസ്റ്റേറ്റ് റോഡിൽ ജീപ്പ് തടയാൻ തയ്യാറായി..
ദേവരാജ് പിടി വിട്ട് നടക്കുകയാണ് എന്ന് അറിയാവുന്ന വിജയൻ ഏതു സമയത്തും അവനിൽ നിന്നും ഒരു ആക്രമണം പ്രതീക്ഷിച്ചിരുന്നു..
ജീപ്പിൽ കരുതി വെച്ചിരുന്ന ജാക്കി ലിവറുമായി ഇറങ്ങിയ വിജയന്റെ മുഖഭാവവും ശരീര ഭാഷയും റൗഡികളുടെ ആത്മ വിശ്വാസം ആകെ തകർത്തു കളഞ്ഞു..
നിമിഷ നേരം കൊണ്ട് തലയിലും മുഖത്തും ചോരയൊലിപ്പിച്ചു കൊണ്ട്
അവന്മാർ തേയില ചെടികൾക്കിടയിലൂടെ ഓടി രക്ഷപെട്ടു…
കൂലി തല്ലുകാർ ഓടുന്നതിനു മുൻപ്തന്നെ ഉദ്യമം പരാജയപ്പെട്ടു എന്ന് മനസിലാക്കിയ ദേവരാജ് നൈസായിട്ട് മുങ്ങി തന്റെ താവളമായ
ഗോഡൗണിൽ ഒളിച്ചു…
അവൻ ഗോഡൗണിൽ ഉണ്ടാകുമെന്ന് ഉറപ്പുള്ള വിജയൻ ജീപ്പ് അങ്ങോട്ട് വിട്ടു..
വെളിയിൽ ജീപ്പിന്റെ ശബ്ദം കേട്ട് അപകടം മണത്ത ദേവരാജ് ഒളിക്കാൻ ഇടം തേടി ഗോഡൗണിൽ പരതി..
ഗോഡൗണിന്റെ ഉള്ളിൽ കയറി നോക്കിയ വിജയന് ദേവരാജ് അവിടെയുള്ളതിന്റെ ലക്ഷണമൊന്നും കാണാൻ കഴിഞ്ഞില്ല..
തിരിച്ചു പോരാൻ ഒരുങ്ങുമ്പോഴാണ് അവിടെ ഒരു മേശയുടെ മേലെ ഗോഡൗണിന്റെ പൂട്ടും താക്കോലും ഇരിക്കുന്നത് കണ്ടത്..
അത് കണ്ട് ഒരു ചെറു ചിരിയോടെ
താഴും താക്കോലും കൈലെടുത്തു കൊണ്ട് അല്പം ഉറക്കെ പറഞ്ഞു.. “മൈരൻ രക്ഷപെട്ടു.. അവനെ പിന്നെ പൊക്കാം.. ഇനി ഈ ഗോഡൗൺ അവൻ ഉപയോഗിക്കേണ്ട.. പൂട്ടിയിടാം…”