ഇവന് വേണ്ടിയാണല്ലോ എന്റെ അച്ഛനെയും വീട്ടുകാരെയും വെറുപ്പിച്ചത് എന്നോർത്ത് അന്ന് ഞാൻ കുറേ കരഞ്ഞു…
“കൂടുതൽ കളിച്ചാൽ ഞാൻ ഈ വീട്ടിൽ കയറ്റില്ല.. എന്റെ പേരിലാണ് അച്ഛൻ ഈ വീടും സ്ഥലവും പ്രമാണം ചെയ്തിട്ടുള്ളത്.. ”
അത് വിജയന് പുതിയ അറിവായിരുന്നു…
ദിവസങ്ങൾ കഴിയും തോറും ദേവരാജിന്റെ നില കൂടുതൽ പരിതാപ നിലയിലേക്ക് എത്തികൊണ്ടിരുന്നു..
സാമ്പത്തിക പ്രശ്നമാണ് അവനെ കൂടുതൽ ബുദ്ധിമുട്ടിച്ചത്..
കിട്ടാവുന്ന സോഴ്സിൽ നിന്നെല്ലാം കടം വാങ്ങി.. എസ്റ്റേറ്റ് മുതലാളി മാരുടെ ക്ലാബിലെ പ്രമുഖനായി വിലസിയിരുന്ന ദേവരാജ് ഇപ്പോൾ അങ്ങോട്ട് പോകാതെയായി…
പതിനായിരങ്ങൾ വെച്ച് ചീട്ടുകളിച്ചിരുന്നവൻ ജീപ്പിന് ഡീസൽ അടിക്കാൻ പോലും വകയില്ലാത്ത അവസ്ഥയിലായി…
ഒരു ദിവസം അലമാരിയിൽ ഇരുന്ന സുനന്ദയുടെ ഒരു നെക്ലൈസ് എടുത്തുകൊണ്ട് വെളിയിൽ വരുമ്പോൾ അവൾ കണ്ടു പിടിച്ചു…
“ഇതുവയിട്ട് എവിടെ പോകുവാ..?”
” എനിക്ക് കുറച്ചു പണത്തിന്റെ ആവശ്യമുണ്ട്.. ഇതൊന്നു കൊണ്ടുപോയി പണയം വെയ്ക്കാനാണ്.. താമസിക്കാതെ എടുത്ത് തരാം.. ”
” പാനത്തിന്റെ ആവശ്യമുള്ളവർ ജോലി ചെയ്ത് ഉണ്ടാക്കണം.. അല്ലാതെ ഇതുപോലെ മോഷ്ടിക്കുകയല്ല വേണ്ടത്.. ”
” മോഷ്ടിച്ചെന്നോ.. ഞാൻ എന്തിനാണ് ഇവിടുന്നു മോഷ്ടിക്കുന്നത്.. ഇത് എന്റെ വീടല്ലേ.. ”
” എന്റെ നെക്ലൈസ് എന്നോട് ചോദിക്കാതെ എടുക്കുന്നതിനാണ്
മോഷണം എന്ന് പറയുന്നത്.. നിങ്ങളുടെ വീട് നിങ്ങളുടെ ഭാര്യ എന്നൊക്കെ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.. കുറേ വേശ്യകൾക്ക് വാരിക്കോരി കൊടുത്തിട്ടുണ്ടല്ലോ..
അവരോട് പോയി പണയം വെയ്ക്കാൻ എന്തെങ്കിലും ചോദിക്ക്
അല്ലങ്കിൽ എസ്റ്റേറ്റിൽ പോയി വിജയന്റെ കാല് പിടിക്ക്.. എന്തെങ്കിലും ജോലി തരാൻ പറയ് വല്ല കങ്കാണി പണിയെങ്കിലും… “