അച്ഛന്റെ കാലിൽ വീണ് മാപ്പ് ചോദിക്കാൻ മനസ് തുടിച്ചിട്ടുണ്ട്.. പക്ഷേ ഭർത്താവിനെ ഭയന്ന് അതിന് തുനിഞ്ഞില്ല.. എങ്കിലും മനസുകൊണ്ട് എപ്പോഴേ അച്ഛനോട് മാപ്പ് ചോദിച്ചു കഴിഞ്ഞു…
വിജയൻ അവളുടെ വീണ്ടും നിറഞ്ഞൊഴുകിയ കണ്ണുനീർ തുടച്ചു കൊടുത്തു…
നീ നല്ല പെണ്ണാണ്.. സുന്ദരിയാണ്.. നീ ചെന്നെത്തിയ കൈകൾ ശരിയല്ല.. ആ കൈകളുടെ പിടിയിൽ നിന്നും നീ കുതറിയോടണം..
ഞാൻ.. ഞാൻ.. ഒരു പെണ്ണല്ലേ.. അയാളുടെ പോക്ക് ശരിയല്ലന്ന് മന സിലയിട്ട് കുറേ നാളായി.. അച്ഛനും ചെറിയമ്മക്കും എന്നോട് വെറുപ്പായിരിക്കും എന്നാണ് ഞാൻ കരുതിയത്.. പിന്നെ എനിക്ക് വേറെ വഴിയില്ല.. ദേവരാജിനെ സഹിക്കുകയല്ലാതെ…
പെണ്ണിന്റെ മനസ്സിൽ ഒളിപ്പിച്ചതൊക്കെ വെളിയിൽ വന്നു തുടങ്ങി.. താൻ കരുതിയത് സത്യമാണ്.. ഇവൾ പെട്ടു പോയതാണ്.. ദേവരാജിനെ മനസിലാക്കിയപ്പോഴേക്കും വീട്ടുകാരിൽ നിന്നും അകന്നു പോയിരുന്നു..അതിനുള്ള കരുക്കൾ ദേവരാജ് നീക്കുകയും ചെയ്തു..
” പേര് വിജയൻ എന്നല്ലേ.. ഞാൻ എന്താ വിളിക്കേണ്ടത്..? ”
” ആഹാ പേരൊക്കെ മനസ്സിലാക്കിയല്ലോ.. ”
” ഇവിടെ പറഞ്ഞായിരുന്നു.. വിജയൻ എന്ന് പേരുള്ള ഒരു റൗഡിയെ നിന്റെ അച്ഛൻ ബോഡിഗാർഡ് ആയി വെച്ചിട്ടുണ്ട്.. അവന്റെ കൈയ്യും കാലും വെട്ടി കൊക്കയിൽ ഏറിയും എന്നൊക്കെ.. ”
” എന്നിട്ട് ഇപ്പോൾ റൗഡി ആണന്നു തോന്നുന്നുണ്ടോ.. ”
” ങ്ങും.. റൗഡി തന്നെയാ.. അല്ലങ്കിൽ ഒരു പെണ്ണ് മാത്രമുള്ള വീട്ടിൽ അതിക്രമിച്ചു കയറി ഇങ്ങനെയൊക്കെ കാണിക്കുമോ.. ”
” യ്യോ.. ഞാൻ എന്തു കാണിച്ചു..? “