ഞാൻ പറഞ്ഞത് പോലെ നാളെ അവൻ നിന്നെ തള്ളി കളഞ്ഞാൽ ആ ഇളയമ്മയും അനിയത്തിമാരും നിന്നെ കൈവിടില്ല.. അവരേ ഉണ്ടാകൂ നിനക്ക്..
സുനന്ദ എങ്ങലടിച്ചു കരയാൻ തുടങ്ങി..
ശ്ശേ.. കരയല്ലേ.. എന്നു പറഞ്ഞുകൊണ്ട് വിജയൻ അവളെ കെട്ടിപ്പിടിച്ചു.. ഒരു തണൽ മരം കിട്ടിയപോലെ സുനന്ദ അവനോട് ചേർന്നു നിന്നു..
കെട്ടിപ്പിടിക്കുന്ന കൈകളുടെ ബലം കൂടുന്നത് അവൾ അറിഞ്ഞു..
കുതറി മാറാൻ തോന്നി.. പക്ഷേ ആ കൈകൾക്ക് വല്ലാത്തൊരു സുരക്ഷിത
ബോധം തന്നിൽ നിറക്കാൻ കഴിയുന്നുണ്ട് എന്ന് അവൾക്ക് തോന്നി…
സ്ത്രീയുടെ മാനസികാവസ്ഥയുടെ മർമ്മം അറിഞ്ഞ വിജയൻ അവളുടെ ചെവിയോരം ചുണ്ടുകൊണ്ടുപോയി ശബ്ദം താഴ്ത്തി ചോദിച്ചു ഞാൻ പറഞ്ഞതിൽ വിഷമം ഉണ്ടോ.. വിഷമം തോന്നിയെങ്കിൽ എന്നോട് ക്ഷമിക്ക്..
ആ ഇരുപത്തിയെട്ടു കാരിയുടെ വിശാലമായ പുറത്ത് വിജയൻ കൈപ്പത്തികൊണ്ട് തഴുകി കൊണ്ട് വീണ്ടും ചോദിച്ചു..
“ഞാൻ പറഞ്ഞത് സത്യമല്ലേ… ”
“. എന്ത്.. ”
” അമ്മയാകുന്ന കാര്യം.. ഇനി എന്നാണ് ആ ആഗ്രഹം സാധിക്കുക..
കിളവിയായിട്ടോ..? ”
വിജയൻ പൊട്ടന്റെ മാവേൽ ഏറു പോലെ ഏറ്റാൽ ഏക്കട്ടെ എന്ന് കരുതി പറഞ്ഞതാണ് എങ്കിലും സുനന്ദയുടെ ചങ്കിൽ തന്നെ കൊണ്ടു..
രണ്ടു വർഷത്തോളം ആയി അവളെ വല്ലാതെ അലട്ടുന്ന പ്രശ്നമാണ് അമ്മയാകുക എന്നത്.. ദേവരാജ് അതിന് വലിയ പ്രാധാന്യം കൊടുക്കാതെ ഒഴിഞ്ഞു മാറും..
അയാൾക്ക് അതിനുള്ള കഴിവില്ലേ എന്നുപോലും ചില സമയം അവൾ ചിന്തിച്ചിട്ടുണ്ട്…
സുനന്ദ തന്റെ കൈകൾക്കുള്ളിൽ നിന്നും കുതറി മാറാൻ ശ്രമിക്കാതെ ഒതുങ്ങി നിൽക്കുന്നത് അവന് പ്രതീക്ഷ നൽകി..