ഒപ്പിച്ചു നാണിച്ചു ഞാൻ വേഗം എഴുന്നേറ്റു അവനെയും വിളിച്ചു ഞങ്ങൾ രണ്ടുപേരും മുഖം കഴുകി ചായ കുടിക്കാൻ ഇരുന്നു ഉമ്മയുടെ പലഹാരവും നല്ല ചായയും കുടിച്ച് ഞാൻ അവന്റെ അടുത്ത് തന്നെ ഇരുന്നു അവന്റെ ഉപ്പ ഒരു വളയിടത്ത് അവന്റെ കയ്യിൽ കൊടുത്തു ഇത് നീ അവൾക്ക് ഇട്ടുകൊടുക്കണം അടുത്ത ആഴ്ച തന്നെ കല്യാണം അവൻ അപ്പോൾ തന്നെ എന്റെ കയ്യിൽ വളയിട്ട് തന്നു
അവൻ എന്നെയും കൊണ്ട് കളരി ശാലയിൽ കൊണ്ടുപോയി സമയം അഞ്ചു മണി ആവാറായിരുന്നു കളരി പഠിക്കാൻ വരുന്ന കുട്ടികൾക്ക് ക്ലാസ് കൊടുക്കുന്നത് അവനായിരുന്നു ഞാൻ അവന്റെ അടുത്ത് നിന്നും അവൻ കുറെ കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു പിന്നെ അവന്റെ അഭ്യാസവും കണ്ടു എന്റെ അപ്പനും അമ്മയും വന്ന് അത് കണ്ടു അനിയത്തിയും കണ്ട് വായ പൊളിച്ച് നിന്നു
ആറുമണിവരെ അവന്റെ കസറത്ത് ആയിരുന്നു അതുകഴിഞ്ഞ് എന്നെയും എടുത്ത് കളരി ശാലയിൽ നിന്ന് ഇറങ്ങി അടുത്തുള്ള പുഴയിൽ കൊണ്ടുപോയി എനിക്ക് നീന്തൽ അറിയില്ലായിരുന്നു ഞാനത് അവനോട് പറഞ്ഞു അവനെന്നെ പുറത്ത് ചാക്കെടുക്കുന്ന പോലെ കയറ്റി വച്ചു അവൻ വെള്ളത്തിൽ ഇറങ്ങി എന്നെയും കൊണ്ട് നീന്തി അങ്ങനെ കുറച്ചു നേരം കളിച്ചു അവന്റെ അനിയത്തിയും നീന്തി
എന്നെ കുറച്ചുനേരം നീന്തൽ പഠിപ്പിക്കാൻ നോക്കി അവന്റെ ഒരു കൈയിൽ പിടിച്ച് പതുക്കെ പതുക്കെ നീന്തി കരയിലെത്തി കരയിലെത്തിയപ്പോൾ അവന്റെ ഉപ്പയും എന്റെ അപ്പനും സംസാരിച്ചിരിക്കുകയായിരുന്നു ഇക്കാ എല്ലാം നിങ്ങൾ പറയുന്ന പോലെ എന്ന് എന്റെ അപ്പൻ ഇക്കയോട് പറഞ്ഞു ഞാനും അവനും തുണി മാറാൻ വീടിനുള്ളിലേക്ക് കയറി അന്ന് രാത്രി വീട്ടിൽ വലിയ ആഘോഷമായിരുന്നു