കെട്ടിപ്പിടിച്ച് അങ്ങനെ തന്നെ നിന്നു അപ്പോൾ ഒരു ചേട്ടൻ അവന്റെ തോളത്ത് തട്ടിപ്പറഞ്ഞു മതി മോനെ ഇനി വീട്ടിൽ വച്ച് ആയിക്കൂടെ അങ്ങനെ ഞങ്ങൾ തിരിഞ്ഞു നടന്നു കൈകൾ കോർത്താണ് തിരിച്ച് നടന്നത് ഈ പ്രാവശ്യം കൈകൾക്ക് നല്ല ബലമായി ശക്തിയിൽ പിടിച്ചു ഞാൻ അവനോട് ചോദിച്ചു നീയെന്നെ കല്യാണം കഴിക്കുമോ എന്റെ ടെസ്റ്റ് ഒന്ന് കഴിയട്ടെ ജോലി ഉറപ്പ് കിട്ടിയാൽ അന്ന് തന്നെ നിന്നെ
ഞാൻ കെട്ടാം ഇത് സത്യം ഇത് സത്യം എന്റെ തലയിൽ കൈവെച്ച് അമർത്തി അടിച്ചു എനിക്ക് വേദനിച്ചു ദുഷ്ടാ അവന്റെ വയറിൽ നുള്ളി ഞാൻ പറഞ്ഞു അപ്പോഴാണ് എനിക്ക് മനസ്സിലായത് വയറിൽ തീരെ ഇറച്ചി ഇല്ലേ ഞാൻ അവിടെ ഒന്നും കൂടി തൊട്ടുനോക്കി മതി നീ അനങ്ങാണ്ടിക്ക് എന്ന് പറഞ്ഞ് അവൻ എന്റെ കൈയെടുത്തഅവൻ പറഞ്ഞു ടി നല്ല വിശപ്പുണ്ട് ഫുഡ് കഴിക്കാം നമുക്ക് അന്ന് അക്ഷയിലേക്ക് പോയാലോ തൃശ്ശൂർ ഉള്ള അക്ഷയ ഹോട്ടലാണ് നല്ല ബിരിയാണിയാണ് അവിടെ
ഞാൻ അവനോട് പറഞ്ഞു ആ ഞാൻ ഓക്കേ എന് പറഞ്ഞു അവൻ വണ്ടിയെടുത്ത് അവിടെ പോയി ഫുഡ് കഴിച്ചപ്പോൾ ഒരു ഉരുള എനിക്ക് വാരി തന്നു ഞാനും അവനെ വാരി കൊടുത്തു അങ്ങനെ അവിടെനിന്ന് ഞങ്ങൾ ഇറങ്ങി വീട്ടിലേക്ക് എത്തി വീട്ടിലെത്തി അവനെ ഫോൺ വിളിച്ചു കിട്ടിയില്ല രാത്രി 8 മണി ആയപ്പോൾ അവൻ ഫോണെടുത്തു ഞാനവനെ കുറെ ചീത്ത പറഞ്ഞു എത്ര നേരമായി ഞാൻ നിന്നെ വിളിക്കുന്നു അപ്പോൾ അവൻ പറഞ്ഞു ഇവിടെ കുറച്ച് തിരക്കിലായിരുന്നു
നിനക്കിപ്പോൾ എന്നെ ഒന്നും വേണ്ടല്ലോ ഞാൻ പറഞ്ഞു ഇത് കേട്ട് അവൻ ഇവിടെ കളരി കാണാൻ കുറച്ചുപേർ വന്നു അത് കഴിഞ്ഞ് കുളി കഴിഞ്ഞപ്പോൾ കുറച്ചു നേരമായി കോൾ കട്ട് ചെയ്ത് മെസ്സേജ് എന്ന് അവൻ പറഞ്ഞു അങ്ങനെ മെസ്സേജ്ചെയ്തു ചെയ്തു നീ എന്തെടുക്കുവാ ഇന്ന് ഞാൻ അവനോട് ചോദിച്ചു നല്ല വിശപ്പ് ഫുഡ് കഴിക്കണം നിനക്ക് ഏത് നേരവും ഇത് തന്നെ ഉള്ളൂ പരിപാടി എന്റെ മെസ്സേജ് കണ്ട് ഉമ്മ അവനോട് പറയുന്നത് അവൻ എനിക്ക് മെസ്സേജ് അയച്ചു