ഈ ലോകത്തിൽ ഞാനേറ്റവും സ്നേഹിക്കുന്നത് ഇവളെയാണ്. ഇവളെന്നെ അറിഞ്ഞിരിക്കുന്നു, ഞാൻ അവളെയും. ഇനി ഞാനെന്നും അവളെന്നുമില്ല ഞങ്ങൾ… ഞങ്ങൾ മാത്രം.
സമാഗമത്തിന്റെ അവസാനം ഞാനവളെ ചുറ്റി പിടിച്ചു കിടന്നു. അവളെന്റെ മാറിലും, മുഖത്തും ചുംബിച്ചു കൊണ്ടേയിരുന്നു. സ്നേഹിച്ചു മതി വരാത്തത് പോലെ..
“അജൂ..”
“മ്മ് ഹും..”.
“ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ കേൾക്കുമോ?”
“എന്താ മോളെ?”
“നീയിനി ഇക്കയുടെ കൂടെ കൂടി മറ്റേ ബിസിനസ്സ് ചെയ്യണ്ട..”
ഞാൻ അവളെ തലയുയർത്തി നോക്കി.
അവളൊന്ന് കൂടി എന്നിലേക്ക് ചേർന്നു.
“എനിക്ക് പേടിയാ.. ഇതെല്ലാം നിർത്തി വേറെ ജോലി നോക്കി ക്കൂടെ..”
“അതൊന്നും പെട്ടെന്ന് നടക്കില്ല സമീറ..”
“നടക്കും.. നീയൊന്ന് മനസ്സ് വച്ചാൽ മതി..”
അവളെന്നെ പ്രതീക്ഷയോടെ നോക്കി.
“ഞാൻ ശ്രമിക്കാഞ്ഞിട്ടല്ല മോളെ.. ഇനി ഞാൻ പെട്ടെന്ന് മാറിയാൽ.. ചിലപ്പോൾ ” ഞാൻ അർദോക്തിയിൽ നിർത്തി..
സമീറയുടെ മുഖത്തൊരു ഭയം നിറഞ്ഞു. ആ മിഴികൾ നിറയുന്നു.
“ഹാ എന്തായിതെന്റെ പെണ്ണേ.. ഇതാണ് ഞാൻ ഒന്നും പറയാത്തെ..” ഞാൻ അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു.
“എനിക്ക് പേടിയാടാ. നിന്നെ എനിക്കെന്റെ പ്രാണനാണ്..” അവൾ ഒന്നു കൂടി എന്നെ വരിഞ്ഞു മുറുക്കി തേങ്ങി..
“നീ പേടിക്കേണ്ട എന്റെ മനസ്സിൽ കുറച്ചു പദ്ധതികളൊക്കെയുണ്ട്. അതൊക്കെ ശരിയായാൽ നമുക്ക് എറണാകുളത്തു നിന്നും എന്നെന്നേക്കുമായി മാറിനിൽക്കാം..” ഞാൻ പറഞ്ഞു.
“എന്ത് കാര്യമാ നിന്റെ മനസ്സിൽ..” അവളെന്നെ നോക്കി..
“ആദ്യം നിന്നെ ഇവിടുന്ന് മാറ്റി സുരക്ഷിതയാക്കണം. നീ എന്റെ കൂടെയാണെന്ന് വേറാരും അറിയണ്ട..ഈ ആഴ്ച കഴിഞ്ഞു ഞാൻ പറയാം..”