“ടാ, കാർത്തിക്കെ കാലുമുട്ടുന്നില്ലാലോ..” “സാരമില്ല ചേട്ടാ, ഞാൻ നീങ്ങി ഇരുന്നോളാം, ചേട്ടൻ കംഫർട്ടബിൾ ആയി കിടന്നോ..” ഇതും പറഞ്ഞു അവൻ ആർദ്രയുടെ അടുത്തേക്ക് നീങ്ങിയിരുന്നു. ആർദ്ര അവനെ നോക്കി നാക്ക് കൂർപ്പിച്ചു. അർജുൻ കലങ്ങിയ മനസ്സുമായി വണ്ടി പമ്പിൽ നിന്നും എടുത്തു റോഡിലേക്കിറങ്ങി.
“ടാ, ഈ നട്സ് കഴിച്ചോ..” ആർദ്ര അനുരാഗിന് കവർ നീട്ടികൊണ്ട് പറഞ്ഞു. “ആ, ഞാൻ ചോദിക്കാനിരിക്കുവായിരുന്നു.. നീയും കഴിച്ചോ..” അനുരാഗ് കുറച്ച് എടുത്ത് കവർ തിരികെ ആർദ്രക്ക് കൊടുത്തു. അവൾ അനുരാഗിന് ഒരു ഫ്ലയിങ് കിസ് കൊടുത്തു.. അവൻ തിരിച്ചും. ഇത് കണ്ട് കാർത്തിക് ഒരു അസൂയയോടെ ആർദ്രയെ നോക്കി ചിരിച്ചു.
“നിനക്ക് വേണോ.. എടുത്തോടാ..” ആർദ്ര കാർത്തിക്കിന് നേരെ കവർ നീട്ടി.. അവൻ അവളുടെ വശീകരിക്കുന്ന കണ്ണുകളിൽ നോക്കി കുറച്ചെടുത്തു. “അർജുനെ, നിനക്ക് വേണ്ടേ..” “ഞാൻ വണ്ടിയോടിക്കല്ലേ ചേച്ചി.. ചേച്ചി കഴിച്ചോ..” “സാരമില്ല, വാ തുറക്ക്, ഞാൻ തരാം..” അർജുൻ പുളകം കൊണ്ടുകൊണ്ട് വാ തുറന്നു. ആർദ്ര പുറകിൽ ഇരുന്നുകൊണ്ട് അവന്റെ വായിൽ കുറച്ചു വച്ചുകൊടുത്തു. അർജുന്റെ നിരാശയെല്ലാം ആ നിമിഷത്തിൽ അലിഞ്ഞില്ലാതായി. ഇത് കണ്ടുകൊണ്ടിരുന്ന കാർത്തിക്കിനും സന്തോഷമായി. “ഹും, മൈരന് ആശ്വാസമായിക്കാനും..” അവൻ മനസ്സിൽ പറഞ്ഞു.
ആർദ്രയെന്ന കരുതലുള്ള പെണ്ണിനെ അവർ തിരിച്ചറിയുകയായിരുന്നു, അവളോടുള്ള ആരാധന കൂടിവരുകയായിരുന്നു. ഇങ്ങനെ ഉള്ള ഒരു പെണ്ണിനുവേണ്ടി കാമുകന്മാർ പോരാടി മരിക്കും, ലോകം തന്നെ കീഴടക്കി അവളുടെ കാൽക്കീഴിൽ വയ്ക്കാൻ മത്സരിക്കും. അവൾക്ക് കൊടുക്കുന്ന സ്നേഹം ഇരട്ടിയായി തിരിച്ച് കിട്ടും എന്നവർ തിരിച്ചറിയുകയായിരുന്നു.