“ആ, ഏട്ടാ ഡീസൽ അടിക്കണ്ടേ, ഇവിടെ ഒരു പമ്പ് ഉണ്ട്..” അർജുൻ പറഞ്ഞു. “ഇവിടെ വേണ്ടെടാ, വേറെ ഒന്നുണ്ട് അവിടെ അടുത്ത് ഒരു സൂപ്പർ മാർക്കറ്റും ഉണ്ട്, കുറച്ച് സ്‌നാക്‌സും സോഫ്റ്റ് ഡ്രിങ്ക്‌സും വാങ്ങിക്കാം..” അനുരാഗ് പറഞ്ഞു. “അത് ശരിയാ, ഏട്ടനും അർജുനും ഡീസൽ അടിക്കുന്ന സമയം കൊണ്ട് ഞാനും ചേച്ചിയും സ്നാക്ക്സ് വാങ്ങിച്ചിട്ടു വരാം..” കാർത്തിക്ക് കിട്ടിയ അവസരം കളഞ്ഞില്ല.. അർജുൻ വീണ്ടും അവനെ നോക്കി മുരണ്ടു.. കാർത്തിക് അവനു മുഖം കൊടുക്കാതെ ഇരുന്നു.. “ഹാ, അത് ശരിയാ, ആർദ്രാ നീയും കാർത്തിക്കും വാങ്ങിച്ചിട്ട് വന്നാൽ മതി, ഞങ്ങൾ വെയിറ്റ് ചെയ്തോളാം..” ആർദ്ര ചിരിച്ചുകൊണ്ട് കാർത്തിക്കിന് ഒരു തംബ്സ് അപ്പ് കൊടുത്തു. അർജുൻ ഇതൊക്കെക്കണ്ട് അസൂയകൊണ്ട് ഉരുകി, ഈ മയിരൻ കേറി സ്കോർ ചെയ്യുവാണല്ലോ, അവൻ മനസ്സിൽ പറഞ്ഞു.
“ഹാ, ഇതാണ്” അനുരാഗ് അവൻ പറഞ്ഞ പമ്പിലേക്ക് കാർതിരിച്ചു. “ഏട്ടാ, അപ്പൊ ഞങ്ങൾ പോയിട്ട് വരാം.. വാ ചേച്ചീ..” “ശരി ടാ, ആർദ്രാ ക്യാഷും കാർഡും ഉണ്ടല്ലോ..” അനുരാഗ് ചോദിച്ചു. “ഉണ്ടെടാ, ഞാൻ പോയിട്ട് വരാം..” കാർത്തിക്ക് അർജുന് മുഖംകൊടുക്കാതെ നിന്നു. “വാ കാർത്തിക്..” ആർദ്ര അവന്റെ കൈത്തണ്ടയിൽ പിടിച്ചു വിളിച്ചു.. ആർദ്രയും കാർത്തിക്കും അടുത്തുള്ള സൂപ്പർ മാർക്കറ്റിലേക്ക് നടന്നു.
ചേച്ചി, ചേച്ചി പാട്ടൊക്കെ പാടുമോ, നല്ല ശബ്ദമാ ചേച്ചിയുടെ..” കാർത്തിക്ക് നടന്നുകൊണ്ട് പറഞ്ഞു.. “ഹും, ഞാൻ കേട്ടായിരുന്നു ഫോണിലൂടെ നീ പറഞ്ഞത് അർജുനോട്.. അപ്പൊ പക്ഷെ ചേച്ചീന്ന് മാത്രമല്ലല്ലോ വേറെ എന്തോ ചേർത്ത് പറഞ്ഞല്ലോ.. എന്താ അത്..” അവൾ കണ്ണുരുട്ടി ചോദിച്ചു. അവൻ പരുങ്ങി. “എ… എന്ത്..” “ചേച്ചിപെണ്ണെന്നോ മറ്റോ…” അവൾ അവനെ കളിയാക്കികൊണ്ട് ചോദിച്ചു.. “അത്.. ഹേയ്.. അതിപ്പോ..” അവൻ പരുങ്ങി. “നീ ചമ്മണ്ട.. ഞാൻ ചുമ്മാ കളിയാക്കിയതാ..” അവൾ അവളുടെ തോളുകൊണ്ട് അവനിട്ട് ചെറിയ ഒരു ഇടികൊടുത്തുകൊണ്ട് പറഞ്ഞു.. അവനാശ്വാസമായി.. “ഞാൻ, സത്യം പറഞ്ഞതാ, നല്ല സ്വീറ്റ് വോയിസ് ആ ചേച്ചിപ്പെണ്ണിന്റെ, സോറി ചേച്ചിടെ..” “നീ അങ്ങനെ വിളിച്ചോ കുഴപ്പമൊന്നും ഇല്ല, പക്ഷെ വേറെ ആരും കൂടെ ഉള്ളപ്പോ വിളിക്കരുത്.. കേട്ടോ..” കേട്ടത് സത്യമാണോ അതോ സ്വപ്നമാണോ എന്നറിയാതെ അനുസരണ ഉള്ള ഒരു കുട്ടിയെപ്പോലെ അവൻ തലയാട്ടി.. അവൾ ചിരിച്ചുകൊണ്ട് കണ്ണിറുക്കി.