“രാഗേട്ടാ, നമ്മൾ എടുത്തിട്ടുള്ള വീട്ടിൽ എല്ലാ സെറ്റപ്പും ഉണ്ട് കേട്ടോ, ഫ്രിഡ്ജ്, ടി.വി., ഇന്റർനെറ്റ്… പിന്നെ കുക്കിംഗ് സൗകര്യവും ഉണ്ട്, ഗ്രിൽ ചെയ്യാനുള്ള സെറ്റപ്പ് ഒക്കെ ഉണ്ട്. “ആഹാ, എന്നിട്ടാണോ.. അപ്പൊ നമുക്ക് ചിക്കൻ ഗ്രിൽ ചെയ്തേക്കാം, ബാക്കി എന്തെങ്കിലും വാങ്ങിച്ചാ മതീല്ലോ.. ആർദ്രയാണെങ്കിൽ പുറത്തെ ഫുഡിനെക്കാളും ഇങ്ങനെയുള്ള സെറ്റപ്പാണ് പ്രിഫെർ ചെയ്യുന്നത്… അല്ലെ ആർദ്ര..” അനുരാഗ് ചോദിച്ചു. “ഹാ, അതൊക്കെ ശരിയാ, പക്ഷെ ഇന്ന് കുക്ക് ചെയ്യാനുള്ള മൂഡ് ഒന്നും ഇല്ല, നമുക്ക് ഗ്രിൽ ചെയ്തേക്കാം വേറെ കഴിക്കാനുള്ളത് വാങ്ങിച്ചേക്കാം..”. “ഓക്കേ ഡാർലിംഗ് അങ്ങനെയാവട്ടെ..”.
“ആഹാ, ചേട്ടനിപ്പോഴേ റൊമാന്റിക് മൂടിലാണല്ലോ.. കാർത്തിക് ചോദിച്ചു..”. “ആ, നീ ജീവനോടുണ്ടോ, ഞാനും വിചാരിച്ചു ശബ്ദം ഒന്നും കേൾക്കുന്നില്ലല്ലോന്ന്..” അനുരാഗ് ചോദിച്ചു. “നീ വെറുതെ ചേട്ടനെ പ്രോത്സാഹിപ്പിക്കണ്ട.. ആള് ആ മൂഡിൽ വന്നാൽ പിന്നെ നമ്മൾ ഒക്കെ സഹിക്കേണ്ടി വരും..” ആർദ്ര പറഞ്ഞു. അവർ ചിരിച്ചു. “അത്രക്ക് ബോറാണോ ചേച്ചി..” അർജുൻ ചോദിച്ചു. “ഞാൻ ചുമ്മാ പറഞ്ഞതാ, ഹി ഈസ് മൈ ഡാർലിംഗ്..”. “താങ്ക്യൂ മൈ പ്രിൻസസ്..”. “ഹാ, കണ്ടില്ലേ…” ആർദ്ര പറഞ്ഞു ചിരിച്ചു.
“ഇപ്പോഴാ, ഒരു ട്രിപ്പ് മൂഡ് ആയത്, നമുക്ക് പൊളിക്കണം…” അർജുൻ പറഞ്ഞു. “പൊളിക്കാനല്ലേ വന്നത്, പൊളിച്ചിട്ടേ പോവൂ..” കാർത്തിക് ആർദ്രയെ നോക്കി കണ്ണിറുക്കികൊണ്ട് പറഞ്ഞു. ആർദ്ര അവനെ നോക്കി കണ്ണുരുട്ടി. “ഇവന്മാര് കുളമാക്കുമോടാ?..”, ആർദ്ര അനുരാഗിനോട് ചോദിച്ചു. “ഹേയ്, നമ്മുടെ പിള്ളേരല്ലേ.. പിന്നെ നിന്റെ ഒരു മേൽനോട്ടം ഉണ്ടാവുമല്ലോ..” അവർ ചിരിച്ചു. “ഹും, നോക്കാം..”. ആർദ്ര കാർത്തിക്കിനെ നോക്കികൊണ്ട് പറഞ്ഞു. അവൻ അവളെ നോക്കി പുഞ്ചിരിച്ചു.