ലോകത്ത് ഒരു പെണ്ണുംപിള്ളക്കും “പെണ്ണുംപിള്ള” എന്ന വാക്ക് ഇഷ്ടം അല്ല എന്നുള്ള സത്യം…
ഇന്ദുവിൽ നിന്നും ഒരു പൊട്ടി തെറി പ്രതീക്ഷിച്ച എന്നെ ഞെട്ടിച്ചു കൊണ്ട് ഇന്ദു അത് നിസ്സാരമായി ചിരിച്ച് വിടുക ആണ് ചെയ്തത്…
– ആടാ ഞങ്ങൾ നഴ്സുമാരുടെ അവസ്ഥ അതായി പോയി… ഒന്ന് വൃത്തിക്കും മെനക്കും ഒക്കെ പുറത്ത് പോയ കാലം മറന്നു…12 മണിക്കൂറും ആശുപത്രിയിൽ തന്നെ ചടച്ച് ഇരുന്ന് ഇരുന്ന് വേര് ഇറങ്ങി പോയെന്നാ തോന്നുന്നേ
– അയ്യൊടാ ,അല്ലേലും നിങ്ങൾ സുന്ദരികൾക്ക് ഒക്കെ അങ്ങനാ…നമ്മളെ പോലെ പാവപ്പെട്ടവർക്ക് ഒക്കെ എന്ത്
– ഡെ ഡെ ഡെ…. ഊതല്ലെ ഊതലെ… ന്നാ ഞാൻ പോട്ടെ,എൻ്റെ സങ്കട പുരാണം, പറഞ്ഞ് നിന്നെ ഞാൻ പിടിച്ച് വെക്കുന്നില്ല റ്റാറ്റാ …
കുടിച്ചോണ്ട് ഇരുന്ന ചായ ഒറ്റ ശ്വാസത്തിന് ഉള്ളിൽ കയറ്റി എങ്ങനെയും അവളെ തടഞ്ഞ് നിർത്താൻ പോവുകാരുന്ന എന്നെ വീണ്ടും ഞെട്ടിച്ച് കൊണ്ട് അവള് തിരിഞ്ഞ് നിന്നു…
– ടാ ഇത് നിൻ്റെ ആണോ…
അവിടെ നിർത്തി ഇട്ടിരുന്ന എൻ്റെ suzuki jymni നോക്കി ആണ് അവൾ ചോദിച്ചത്…
– അതേ ചേച്ചി.
– ആഹാ നല്ലതാണോ ടാ…
– പിന്നെ അല്ലെ…എന്തേ ചേച്ചി എടുക്കാൻ നോക്കുന്നുണ്ടോ…
-, പിന്നെ പിന്നേ …ഞാൻ പൂവാൻ നോക്കട്ടെ എൻ്റെ ബസ് ഇപ്പൊ വരും…
– ചേച്ചിക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ ഞാൻ ഡ്രോപ്പ് ചെയ്യട്ടെ ഞാനും ആവഴിക്ക് ആന്ന്…ഇടക്ക് ഒരു രണ്ട് കടയിൽ നിർത്തണം അത്ര ഒള്ളു….
– അത് വേണോടാ… നിനക്ക് ബുദ്ധിമുട്ടവില്ലേ , വേണ്ടടാ ഞാൻ ബസ്സ് കയറി കോളാം, നീ വിട്ടോ…