“രവിയെട്ടൻ പോയി കിടന്നോ രണ്ടു ബാഗെയുള്ളും “.
ഞാൻ പറഞ്ഞപ്പോൾ രവിഏട്ടൻ തിരിച്ചു പോയി.
ബാഗ് എടുത്തു മേഘ എന്റെ അടുത്തേക്കും വന്നു നിന്നും.
“ഇതെന്താ കൊട്ടാരമാണോ “.നിലവെളിച്ചത്തിൽ തിളങ്ങുന്ന മംഗലതു വീട് നോക്കി മേഘ വാ പൊളിച്ചു നിന്നും..
“നേരം വെളുക്കെട്ടേ എല്ലാം കാണിച്ചു തരാം “.അവളുടെ കൈയിൽ പിടിച്ചു ഞാൻ തറവാടിന്റെ അകത്തേക്കും കയറി..
പിറ്റേ ദിവസം മേഘ വിളിച്ചപ്പോളാണ് ഞാൻ എഴുനേക്കുന്നത്.അവളുടെ കൈയിൽ അമ്മുമോളും ഉണ്ടായിരുന്നു..
“സേതു എപ്പോൾ വന്നു”.ടീച്ചറെ ഒന്നും നോക്കി
അമ്മു കട്ടിലിലേക്കും ചാടാൻ ഒരുങ്ങി..
മേഘ അമ്മുമോളെ എന്റെനേരെ നീട്ടി..
“ഇന്നലെ രാത്രി “.ഞാൻ മറുപടി പറഞ്ഞതും മേഘയുടെ കൈയിൽ നിന്നും അമ്മു എന്റെ ദേഹത്തെക്കും ചാടിയിരുന്നു..
അമ്മൂനെ ചുറ്റിപിടിച്ചു ഞാൻ അവളുടെ കവിളിൽ ഒന്നും ഉമ്മവെച്ചു..എന്റെ ചുണ്ട് അമ്മുവിന്റെ കവിളിൽ മുട്ടിയപ്പോൾ അമ്മു കുണുങ്ങി ചിരിച്ചുയിരുന്നു..
മേഘയും ഞങ്ങളുടെ കൂടെ ബെഡിൽയിരുന്നു..
“സേതു,അമ്മ എന്നിക്കു രാവിലെ തന്നതാ “.അമ്മു അവൾ ഇട്ടിയിരുന്ന ഡ്രസ്സിൽ തൊട്ട് കാണിച്ചു എന്റെ കൈയിൽ നിന്നും മേഘയുടെ മടിയിൽ കയറിയിരുന്നു..
അപ്പോളാണ് ഞാൻ മേഘയെ സേർദ്ധിക്കുനത്.
ജീവിതത്തിൽ അവൾ വിജയിച്ചോ ഇല്ലയോ അറിയില്ല പക്ഷേ അമ്മു അമ്മ എന്നാണ് അവളെ വിളിച്ചതു.
അവളുടെ മടിയിൽ ഇരിക്കുവാണ്.
രണ്ടുംപേരും ഒരേ നിറത്തിലെ ഡ്രസ്സ് ഇട്ടിരിക്കുന്നു നെറ്റിൽ ചന്ദനം തൊട്ട്യിരുന്നു.