“ടീച്ചർക്കും അതൊക്കെ ഓർമ്മയുണ്ടോ “.ഞാൻ കാറിന്റെ വേഗം കുറച്ചു അവളെ നോക്കി..
“എങ്ങെനെ മറക്കും ഗോപുസേ
എന്റെ ചുണ്ടിൽ ഉമ്മവെക്കാൻ പോലും ഗോപുസ് അനുവാദം ചോദിച്ചു.
ഞാൻ സമ്മതിക്കുബോൾ ഉമ്മ വെക്കും.”..
എന്നെ കളിയാക്കി പറഞ്ഞു അവൾ ചിരിയാണ്..
സത്യപറഞ്ഞാൽ സ്നേഹിച്ചു കല്യാണം കഴിച്ചവർ പോലും അങ്ങേയൊരു ആദ്യരാത്രി ആഘോഷിച്ചു കാണില്ല.
ആ രാത്രി അങ്ങേനെ പോയെങ്കിലും പിന്നിട്ട് അങ്ങോട്ട് കാര്യങ്ങൾ അത്ര നല്ലതും അല്ലായിരുന്നു.
എന്റെ മുഖഭാവം കണ്ടന്ന് തോന്നുന്നു അവൾ വിഷയം മാറ്റി..
“അമ്മുമോൾക്കും എന്തെങ്കിലും മേടിക്കണ്ടേ “..
“വാങ്ങണോ.താൻ അല്ലെടോ അമ്മുമോൾക്കും കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ ഗിഫ്റ്റ് “.ഞാൻ അവളെ നോക്കി ഒന്നും നോക്കി..
അടുത്ത നിമിഷം അവളുടെ മിഴികൾ നിറയുന്നത് ഞാൻ കണ്ടും.എന്റെ തോളിലേക്കും അവൾ വീണ്ടും കിടന്നു.
അമ്മയെ നഷ്ടമായ എന്റെ മോൾക്കും മേഘയെ പോലെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരാളെ കൊടുക്കുന്നത് തന്നെയല്ലേ ഏറ്റവും വലിയ സമ്മാനം..
അടുത്ത ടൗണിൽ ഞാൻ കാർ നിർത്തി.ഒരു തുണി കടയിൽ കയറി അമ്മുമോൾക്കും ചേരുന്ന കുറച്ചു ഡ്രസ്സുകൾ മേഘ വാങ്ങി.
രാത്രിയിൽ ഒരുപാട് താമസിച്ചാണ് ഞങ്ങൾ അവിടെയെത്തുന്നത്..
കാറിന്റെ സൗണ്ട് കേട്ട് രവിയേട്ടൻ ഞങ്ങളുടെ അടുത്തേക്കും വന്നു.എന്നെ കണ്ടപാടെ വന്നു കെട്ടിപിടിച്ചു..
“എല്ലാം ഒക്കെയല്ലേ രവിയേട്ട “..
“സേവിയുടെ കൂടെ വന്നവർ ഔട്ട്‌ഹൌസിൽ റൂം കൊടുത്തു നിങ്ങൾക്കും മുകളിലാണ്.പെട്ടി എന്തെങ്കിലും “..