“പോകാം ടീച്ചറെ “..
മേഘയെ നോക്കിയൊന്നു ചിരിച്ചു സേതു കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുത്തു..
ടീച്ചറിന്റെ ഗോപൂസിന്റെയും അമ്മുക്കുട്ടന്റെയും യാത്ര ഇവിടെ തുടങ്ങുന്നു..
സേതുയും ശ്രീക്കുട്ടിയും ഇനിയും അവരും ആഗ്രഹിച്ച പോലെ നിലവുള്ള രാത്രികളിൽ ഈ കുളപടവിൽ ഇരുന്നു സ്നേഹിക്കട്ടെ…
മൂന്നുപേരുടെ pov പോയ കഥയായിരുന്നു.
അനു സേതു സ്റ്റോറി മറ്റൊരു അവസരത്തിൽ പറയാം..
ഇനി അടുത്ത ഭാഗങ്ങൾ എഴുതി തുടങ്ങന്നതും ഗോപൂസിന്റെയും അവന്റെ ടീച്ചറിന്റെയും പിന്നെ അവർക്കും ഓരോ പണി കൊടുക്കാൻ അമ്മുക്കുട്ടനും കാണും…
_______________________________________
സേതു അനുവിന്റെ നാട്ടിൽ നിന്നും വന്നിട്ടു 10 ദിവസങ്ങൾ കഴിഞ്ഞു…
സിറ്റി പോലിസ് കമ്മിഷണറുടെ റൂമിൽ…
“കിരൺ വധകേസിലെയും മാധവൻ വധകേസിലെയും മുഖ്യ പ്രേതി ഇന്നലെ നെഞ്ച് പഴുത്തു ചത്തും.എന്നിട്ട് നിന്റെ അന്വേഷണം കഴിഞ്ഞില്ല ഗണേശ “..
കമ്മിഷ്ണർ തോമസ് സി ഐ ഗണേശനെ നോക്കി കളിയാക്കി പറഞ്ഞു..
“സാർ കിരണിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയുണ്ട് “..
“മ്മ് വായിക്കും “…
ബോധം നഷ്ടമാകാൻ ഒന്നും തന്നെ Victim നു കൊടുത്തില്ല.
12 മണിക്കൂറിൽ കൂടുതൽ Victim നെ കഴുത്തഒപ്പം വെള്ളത്തിൽ നിർത്തിട്ടുണ്ട്..
Victim മിന്റെ പല്ല് നഖം എല്ലാംതന്നെ പറിച്ചുഎടുത്തുയിരുന്നു..
കൊലയാളി ഉപയോഗിച്ച ആയുധം
വി ഷേപ്പ് കത്തിയാണ്.