അമ്മുവിനെ അവൻ മേഘയുടെ കൈയിലേക്കും കൊടുത്തു..
“ഞാൻ നമ്മടെ മോളെ കൊണ്ട് പോകുവാ “.
ഇനി പ്രശ്നത്തിനു ഒന്നും പോകരുത്. എന്നിക്കു അതു ഇഷ്ടമല്ല. അങ്ങെനെ എന്തെങ്കിലും അറിഞ്ഞാൽ ഞാൻ അങ്ങു വരും.ഇല്ല ഞാൻ ഇനി വരില്ല.മേഘ ചേച്ചി അമ്മുകുട്ടനെ നോക്കിക്കോളും.
സേതു അത്രയും കേട്ടു ആ കുള പടവുകൾ കയറി..
ഒരു കൈയിൽ അമ്മുവിനെ എടുത്തു മറുകൈയിൽ തുങ്ങി മേഘയും അവന്റെ ഒപ്പം മംഗലത്തും തറവാട്ടിന്റെ മുന്നിലേക്ക് ചെന്നു..
അമ്മുമോളെ വീണ്ടും അവൻ മേഘയുടെ കൈയിൽ കൊടുത്തു.സേതു ശേഖരന്റെ അടുത്തേക്ക് ചെന്നു.
അവന്റെ അരയിൽ ഇരുന്ന തോക്ക് കൈയിൽ എടുത്തു ശേഖരന്റെ കൈയിലേക്കും വെച്ചു കൊടുത്തു.
“ഇത് എന്റെ കൈയിൽ വെച്ചുതരുമ്പോൾ എന്നിക്ക് പതിനേഴുവയസാണ് പ്രായം.
അന്നു ചോദിച്ചില്ല എന്താണ്യെന്നു.”..
സേതു തിരിഞ്ഞു നടന്നു..
സേതു മംഗലത്തു തറവാട്ടിൽ ആദ്യമായി വരുബോൾ.ഈ പറമ്പിൽ മുഴുവൻ ജോലിക്കാരും.
മുറ്റം നിറയെ ഓരോ ആവിശ്യങ്ങൾക്കും വേണ്ടിവന്ന നാട്ടുകാരയും കൊണ്ട് നിറഞ്ഞുയിരുന്നു.
ഇന്നു അവൻ ഈ മുറ്റത്തുന്നു യാത്ര പറഞ്ഞു തിരിച്ചു പോകുമ്പോൾ. ശേഖരനും അനിതയും അജുവും ദേവും അവരുടെ മകൻ ആര്യനും മാത്രമേ ഉണ്ടായിരുന്നുള്ളൂ..
സേതു വന്നു കാറിൽ കയറി.
“അമ്മുകുട്ടാ നമ്മക്കും വീട്ടിൽ പോകാം “.. മേഘയുടെ മടിയിൽ ഇരിക്കുന്ന അമ്മുവിനോട് അവൻ ചോദിച്ചു..
“പോകാം സേതു “..മേഘയുടെ മടിയിൽ ഇരുന്നു മൊബൈൽ കളിക്കുവാണ് ആൾ..