“നിന്റെ പ്ലാൻ മുഴുവൻ ആന്റോ ഞങ്ങളോട് പറഞ്ഞു.പിന്നെ നിന്റെ കഥയും.എന്റെ ഒരു സ്റ്റൈൽ വെച്ച് ആന്റോയെയും തുകേണ്ടതാണ്.പിന്നെ അവൻ അത്രയും പറഞ്ഞുതും കൊണ്ടും ഞാൻ പറഞ്ഞത് അനുസരിച്ചതും കൊണ്ടും.പോലീസിന്റെ കൈയിൽ കൊടുത്തു.നീ ഇപ്പോൾ കുറഞ്ഞതും 10 ക്രിമിനൽ കേസിൽ പ്രതിയാണ്.നിന്റെ നിലനില്പിന് വേണ്ടി ചെയ്തു കുട്ടിയത് മുഴുവൻ ഞാൻ ഷെമിക്കും.
എന്റെ ശ്രീകൂട്ടിയെ നീ കൊന്ന് “.
സേതു കസേരയിൽ നിന്നും ചാടിയെഴുന്നേറ്റ് നന്ദകുമാറിന്റെ നെഞ്ചിൽ അമർത്തി ചവിടി..
ചവിട്ടുകൊണ്ട് വീണ നന്ദകുമാർ എഴുന്നേറ്റു വന്നപ്പോൾ സേതു അവിടെയില്ലായിരുന്നു..
3 മണിക്കൂർ കഴിഞ്ഞു..
“ഈ കുളവും നോക്കിയിരുന്നാൽ മതിയോ.
വീട്ടിൽ പോകണ്ടേ “.
അമ്മുമോളെയും എടുത്തു സേതുവിന്റെ അടുത്ത പടവിൽ വന്നുനിന്നു മേഘ ചോദിച്ചു..
“അമ്മുക്കുട്ടൻ ഇങ്ങുവന്നേ “.സേതു കൈ നീട്ടിയപ്പോൾ അമ്മു അവന്റെ കൈയിലെ ചാടി..
“അമ്മുകുട്ടനും അമ്മയോട് എന്തെങ്കിലും പറയണോ “..
“അമ്മ മരിച്ചു പോയില്ലേ.അമ്മു പറഞ്ഞാൽ കേക്കുവോ “.സേതുവിന്റെ താടിയിൽ പിടിച്ചുവലിച്ചു അമ്മു ചോദിച്ചു..
“ഇവിടെയിരുന്നു പറഞ്ഞാൽ അമ്മ കേൾക്കും “.സേതു അമ്മുവിനെ കൊണ്ട് കുളത്തിന്റെ അവസാന പടിയിലേക്കും ഇറങ്ങി നിന്നും..
“അമ്മുമോൾ ഇവിടെന്നു പോയാൽ അമ്മക്കും വിഷമം വരുവോ “.
“ഇല്ല “.സേതു പറഞ്ഞു..
“അമ്മേ,ഞാൻ സേതുന്റെ വീട്ടിൽ പോകുവാ “.അമ്മു അത്രയും പറഞ്ഞു സേതുവിനെ തിരിഞ്ഞുനോക്കി..