“Skm ഗ്രൂപ്പിന്റെ പഴയ ceo ശേഖരൻ സാർ രാജിവെച്ച സാഹചര്യത്തിൽ ആക്ടിങ് ceo റോൾ ചെയ്ത ഗോപാലകൃഷണൻ സാറിനെ ബാക്ക് ചെയുന്നവർക്കും കൈയുയർത്താം “..
ആരുതന്നെ കൈയുർത്തില്ല..ഈ സമയം നന്ദകുമാർ സേതുവിനെ നോക്കിയൊന്നു ചിരിച്ചു..
കാർത്തിക ശേഖർ.അർജുൻ ശേഖർ.റൂമിലെ ആരും തന്നെ കൈയുർത്തിയില്ല.അയ്യർ വീണ്ടും സേതുവിനെ നോക്കി.അവന്റെ സമ്മതം കിട്ടിയപ്പോൾ അയ്യർ അടുത്ത പേര് പറഞ്ഞു.ആദിശശിധാരൻ.ബോർഡ് മെംബേർസ് എല്ലവരും കൈയുർത്തി.
“ആദി സാർ പ്ലീസ് “.കസേരയിൽ ഇരുന്നു അവനെ അയ്യർ ceo കസേരയിയുടെ അടുത്തേക്കും വിളിച്ചു..
മുഖത്തും ഒരു ഭാവമാറ്റങ്ങളുമില്ലാതെ ആദി അങ്ങോട്ട് ചെന്നു..
സേതു കസേരയിൽ നിന്നും മാറികൊടുത്തു..
“ഏട്ടാ ഞാൻ “.
സേതു മറുപടി ഒന്നും പറഞ്ഞില്ല.ആദിയെ ceo കസേരയിൽ ഇരുത്തി.ബോർഡ് മെംബേർസ് കൈയടിച്ചു..
അയ്യർ സാർ ആദിക്കു സൈൻ ചെയ്യാൻ വെച്ച പേപ്പർ വായിച്ചു നോക്കിയ ആദിയുടെ മുഖംമാറി..
സേതുവിന്റെ കൈ ആദിയുടെ തോളിൽ മുറുക്കി.
“എല്ലാവരും പ്ലീസ് ലീവ് ദിസ് റൂം “..
സേതു നന്ദകുമാറെ നോക്കി പറഞ്ഞപ്പോൾ എല്ലവരും പുറത്തേക്കുയിറങ്ങി..
“ആദി നിനക്കു കുറച്ചു കാലം കൂടെ ജീവിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ.നീയും വിട്ടോ “.സേതു ആദിയുടെ തോളിൽ നിന്നും പിടിയഴിച്ചു..
നന്ദകുമാറെ ഒന്നും നോക്കി ആദിയും പുറത്തേക്കുയിറങ്ങി..
“നീ എന്നെ എന്തുചെയ്യാൻ പോകുവാ “..
സേതു നന്ദകുറിന്റെ അടുത്തേക്ക് ചെന്നു അവന്റെ മുന്നിലേ കസേരയിൽ ഇരുന്നു..