സേതുവിനെ കേട്ടുനിന്ന അജുവിന്റെ മുഖത്തും നിർവികരത ആയിരുന്നു..
“എത്ര വെക്കിയാലും കാത്തുയിരിക്കാൻ ഒരാൾ ഉണ്ടല്ലോ.ചെല്ല് “.അജുവിന്റെ തോളിൽ ഒന്നും പിടിച്ചു സേതു തറവാടിന്റെ പുറത്തേക്കുയിറങ്ങി.
പിറ്റേന്ന് രാവിലേ എഴുന്നേറ്റു മേഘ കാണുന്നതും കമ്പനിയിൽ പോകാൻ റെഡിയാകുന്ന സേതുവിനെയാണ്..
മേഘ ബെഡിൽ നിന്നും എഴുന്നേറ്റു കണ്ണാടിയുടെ മുന്നിൽ നിന്നിരുന്ന അവനെ പുറകിലൂടെ ചെന്നു കെട്ടിപിടിച്ചു..
“എന്നെ വിളിക്കാതെയിരുന്നത് എന്താ “..
സേതു അവളുടെ നേരെ തിരിഞ്ഞുനിന്നും.
“ഞാൻ തിരിച്ചുവരുബോൾ റെഡിയായിരുന്നു “..
“സേതുവിനെ വഴിയിൽ കളഞ്ഞിട്ട് തിരിച്ചു വന്നാൽ മതി “.
മേഘ സേതുവിന്റെ ചുണ്ടിൽ ചുംബിച്ചു..സേതു അവളുടെ കിഴ് ചുണ്ടിൽ ഒന്നും നുണഞ്ഞുവിട്ടും..
“സേതുവിനു കൊടുക്കുന്ന അവസാനത്തെ കിസ്സാണോ “.മേഘയുടെ അരയിലൂടെ കൈചുറ്റി അവനോട് ചേർത്ത് നിർത്തി സേതു ചോദിച്ചു..
“ഈ ടീച്ചർക്കും വേണ്ടി തീരുമാനിച്ചു വെച്ച ഒരു പാവം ഗോപൂസുണ്ട് “.അവന്റെ ചുണ്ടിൽ പറ്റിയ അവളുടെ തുപ്പൽ തുടച്ചുയെടുത്തു മേഘ പറഞ്ഞു..
മേഘയുടെ അരയിൽ നിന്നും സേതു കൈകൾ പിൻവലിച്ചു.ബെഡിൽ കിടക്കുന്ന അമ്മുമോളെ ഒന്നും നോക്കി.റൂമിന്റെ പുറത്തേക്കുയിറങ്ങി..
കമ്പനിയിലേക്ക് കയറിവന്ന സേതുവിനെ നോക്കി അയ്യർ അവിടെയുണ്ടാരുന്നു..
“ഞാൻ മീറ്റിംഗ് ഇന്നുവെക്കാൻ പറഞ്ഞത് സാറിന് ബുദ്ധിമുട്ടയോ “.ചിരിച്ചു കൊണ്ട് തന്റെ മുന്നിലേക്കു വന്ന അയ്യരോട് സേതു ചോദിച്ചു..