Forgiven 7 [വില്ലി ബീമെൻ] [Climax]

Posted by

 

മേഘ വീണ്ടും അമ്മുവിനെ നോക്കി കിടന്നു..

 

പിന്നീട് സേതു ഫോൺ കോളുകളിൽ ബിസിയായിരുന്നു.അമ്മു എഴുന്നേറ്റപോൾ അമ്മു മേഘയും വിളിച്ചു താഴെക്ക് പോയി.

 

സത്യം പറഞ്ഞാൽ സേതുവിന് അവന്റെ അമ്മുവിന്റയും ടീച്ചറുടെയും ഇടയിലേക്ക് കയറി ചെന്നു എന്ത് സംസാരിക്കണം എന്ന് അറിയില്ലായിരുന്നു.ഇടക്ക് കേൾക്കുന്ന പൊട്ടിചിരിക്കാൾ അമ്മു എന്ന് മേഘയുടെ വിളി..

 

അനുയില്ലാതെ ആ നാടും വിടും അവന്റെ മനസ് ഓരോ നിമിഷം കഴിയും തോറും കൈവിട്ടും പോകുകയായിരുന്നു..

 

അന്നേദിവസം ഏറെനേരം അജുവിന് വേണ്ടി സേതു കാത്തുയിരുന്നു..

 

എല്ലാവരും ഉറങ്ങിയെന്നു ഉറപ്പായശേഷം വീട്ടിലേക്കു കയറി വന്ന അജുവിനെ നോക്കി പൂമുഖത്തും സേതു നിൽക്കുണ്ടായിരുന്നു..

 

പെട്ടെന്ന് സേതുവിനെ കണ്ടാ നിമിഷം അജുവിന്റെ ദേഹം വിറക്കൻ തുടങ്ങിയിരുന്നു.സേതു അവന്റെ അടുത്തേക്കും വരുതോറും അജു പുറകിലേക്ക് വെച്ച് പോയിരുന്നു..

 

“നീ എന്നെ ഒളിച്ചു നടക്കുവാണോ “.പടിയിൽ നിന്നും പുറകിലേക്ക് വീഴാൻ പോയ അജുവിന്റെ കൈയിൽ പിടിച്ചു നേരെനിർത്തി സേതു ചോദിച്ചു..

 

“എനിക്കും ഒന്നും അറിയില്ലയായിരുന്നു.”..അജു സേതുവിന്റെ മുഖത്തെകും നോക്കിയില്ല..

 

“നിനക്കു തോന്നുണ്ടോ ഞാൻ നിന്നെ കൊല്ലുമെന്നു.”

 

സേതു അജുവിന്റെ തൊള്ളിൽ കൈയിട്ട് കൊണ്ട് അകത്തെക്കും നടന്നു.

 

“നീ പറഞ്ഞത് ശെരിയാണ് നിന്നക് ഒന്നും അറിയില്ലായിരുന്നു.നിന്റെ അച്ഛൻ ശേഖരൻ കൈയിൽ ആയുധം വെച്ചുതരുന്നത് എന്റെ

 

17 വയസിലായിരുന്നു.അന്നു മുതൽ ഒരുപാട് പേരുടെ ചോര പറ്റിയ കൈയാണ്.ഇപ്പോളും അരയിൽ ഒരെണ്ണം ഇരുപോണ്ട്.ഞാൻ വീണ്ടും ഇങ്ങോട്ട് വന്നത് അമ്മുമോൾക്ക് വേണ്ടിയാണ്.നാളെ ഞാൻ പോകും പിന്നെ നമ്മൾ തമ്മിൽ കാണില്ല.എന്നെ കാണാൻ നീയും ശ്രമിക്കരുത്.നിനക്കു തോന്നുണ്ടോ അവളെ മറന്നു ഞാൻ ഇത്രയും കാലം ജീവിച്ചെന്നു.ഞാൻ ജയിലിൽ നിന്നുയിറങ്ങിയ ദിവസം ശേഖരൻ എന്നെ കാണാൻ വന്നുയിരുന്നു.അയാൾക് അന്നു കുടുംബത്തിന്റെ അഭിമാനമായിരുന്നു വലതും.10 കോടി രൂപയായിരുന്നു അയാൾ സ്വന്തം മകൾക്ക് ഇട്ടുയിരുന്ന വില.ക്യാഷ് സേതുവിന് വേണ്ടായിരുന്നു.ഞാൻ വന്നു വിളിച്ചാൽ അവൾ വരുമെന്ന് എന്നിക്കു അറിയാമായിരുന്നു.വേണ്ടന്നുവെച്ചത് അവൾക്ക് എന്നെ വേണ്ടയെന്നു പറഞ്ഞപ്പോളാണ്.നാളെ നിനക്കു കമ്പനി വീണ്ടും സ്വന്തമാകും.എല്ലാം പഴയപോലെയാകും.ഒരു കാര്യം ഓർമയിൽ ഉണ്ടായാൽ മതി സ്വന്തം കൂടപ്പിറപ്പിന്റെ ചോരകൊണ്ടാണ് തന്തയും മോനു അഭിമാനം തിരിച്ചു പിടിച്ചതും “.സേതു പറഞ്ഞു നിർത്തി.

Leave a Reply

Your email address will not be published. Required fields are marked *