“എന്റെ ഗോപൂസേ,ഗോപൂസ് കുഞ്ഞിലേ എങ്ങെനെയാണോ ഇരുന്നത്.അതെപോലെ ഫോട്ടോ സ്റ്റാറ്റ് കോപ്പിയാണ് അമ്മുവും.സത്യപറയാല്ലോ രാവിലെ അനിതയമ്മ എന്നെ അമ്മുവിനെ കാണിച്ചപ്പോൾ ഞാൻ പേടിച്ചുപോയി.എന്റെ മൊബൈൽ എടുത്തു ഗോപുസിന്റെ ഫോട്ടോ അമ്മയെയും കാണിച്ചപ്പോൾ അമ്മയും ഞെട്ടി.അമ്മു എഴുന്നേറ്റു വന്നപ്പോൾ ഞാൻ ഗോപുസിന്റെ ഫോട്ടോ കാണിച്ചു കൊടുത്തു. അമ്മുവിന്റെ സന്തോഷം കാണണം ആയിരുന്നു.ദേ അമ്മ സേതുവിനെ കാണാൻ അമ്മുമോളെ പോലെയെന്ന് പറഞ്ഞു ബഹളം അനിതാമ്മയോട് ശേഖരൻ മാമ്മനെയും കൊണ്ട് കാണിക്കുന്നു ദേവുവിനെ കാണിക്കുന്നു.അവസാനം ഞാൻ നമ്മടെ റൂമിൽ കൊണ്ടുവന്നപ്പോൾ അല്ലെ ഗോപുസിനെ കാണുന്നെ.കുറച്ചു സമയം ഗോപുസിനെ തന്നെ ചുറ്റിപിടിച്ചു കിടക്കുവായിരുന്നു “..
മേഘ അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ സേതു കാർ നിർത്തി പുറത്തേക്കുയിറങ്ങി..അമ്മുവിനെ എടുത്തു മേഘയും അവന്റെ പുറകെയിറങ്ങി..
“എന്താ ഗോപൂസേ”.സേതുവിന്റെ കൂടെ വന്നു നിന്നും മേഘ ചോദിച്ചു..
“നാളെ നമ്മൾ ഇവിടെന്നു പോകും ടീച്ചറെ
അത് കഴിഞ്ഞു ഇനി ഒരിക്കലും ഇങ്ങോട്ട് തിരിച്ചുവരുത്തുമില്ല “..
“ഇവിടെത്തെ പ്രെശ്നങ്ങൾ “.
“ഞാൻ ചെയിത തെറ്റുകളുടെ ശിക്ഷയായിരിക്കും അനുവിനെ എന്നിക്കു നഷ്ടപെട്ടതു.എന്റെ ടീച്ചറിനെയും മോളെയും കൂടെ നഷ്ടപെടാൻ എന്നിക്കു കഴിയില്ല “..
സേതു മേഘയുടെ നേരെ തിരിഞ്ഞു നിന്നും.അവന്റെ കണ്ണിൽ ഒരു തിളക്കം അവളും കണ്ടുയിരുന്നു.
അമ്മുമോളെ അവൻ കൈയിൽ എടുത്തു കവിളിൽ ചുംബിച്ചു അവന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു.മേഘയുടെ നെറ്റിൽ ചുംബിച്ചു അവളെയും