സേതു സേവിയുടെ അടുത്തേക്കും ചെന്നു.
“കിർത്തനയുടെ കാര്യം അറിഞ്ഞോ “.സേതു അവനോട് ചോദിച്ചു..
“മേഘ പറഞ്ഞു ഞാൻ പോകാം “.സേവി മറുപടി പറഞ്ഞു റിയാസിന്റെ അടുത്തേക്കും നടന്നു..
സേതു കാറിൽ കയറി..
“ഗുണ്ട പ്രശ്നമേല്ലാം തിർത്തോ “.അമ്മു അവനോട് ചോദിച്ചു..
സേതു അമ്മുവിനെ ഒന്നും നോക്കി..
മേഘ വാ പൊതിചിരിക്കുയാണ്..
സേതുവിന്റെ നോട്ടം കണ്ടും അമ്മുവും മുഖത്തു കുറച്ചു ദേഷ്യം വരുത്തി ചിരി പിടിച്ചു നിർത്തി..
“സേതു അമ്മുക്കുട്ടന്റെ അച്ഛനാല്ലെ ഇങ്ങനെയൊക്കെ ചോദികവോ “.അമ്മുവിന്റെ കവിളിൽ പിടിച്ചു കൊണ്ട് സേതു ചോദിച്ചു..
“എന്നോട് അമ്മ പറഞ്ഞിട്ട “.അമ്മു മേഘയെ തിരിഞ്ഞു നോക്കി മറുപടി പറഞ്ഞു..
അമ്മുവിന്റെ മറുപടികേട്ടു സേതു മേഘയെ നോക്കി ഒന്നും ചിരിച്ചു കാർ മുന്നോട് എടുത്തു…
“ഗോപുസേ വീണ്ടും എന്റെ പ്ലാൻ പൊളിഞ്ഞുയാല്ലെ “.. മേഘ സേതുവിന്റെ ഇടാതെ കൈയിൽ പിടിച്ചു..
“അല്ല ടീച്ചറെ ശെരിക്കും അമ്മുകുട്ടൻ എങ്ങെനെ ഇത്രയും വേഗം അടുത്തും”..മേഘയുടെ മുഖത്തേക്കു ഒന്നും പള്ളിനോക്കി സേതു ചോദിച്ചു..
“ഗോപുസ് നമ്മടെ വീട്ടിൽ ഇരിക്കുന്ന പഴയ ഫോട്ടോ ആൽബം കണ്ടിട്ടില്ലേ “..
“നമ്മടെ വീട്ടിൽ അതിനു ഫോട്ടോ ആൽബം ഉണ്ടോ “.സേതു അത്ഭുതത്തോടെ മേഘയെ നോക്കി..
“ഉണ്ടെന്നേ,സ്‌നേഹം ഒളിപ്പിച്ചു വെച്ചിരിക്കുയായിരുന്നു അവളുടെ കുറച്ചു കൊള്ളാത്ത ലൂക്കിലെ ഫോട്ടോ അതിലുണ്ട്”..
“ആൽബവും അമ്മുവുമായിട്ട് എന്താ ബന്ധം “.