റൂമിൽ ഉണ്ടായിരുന്നവർ പരസ്പരം സംസാരിക്കാൻ തുടങ്ങി 5 മിനിറ്റ് നീണ്ട സംസാരം അവസാനിച്ചു കുട്ടത്തിൽ കുറച്ചു സീനിയർ ആയിട്ടുള്ളയാൾ എഴുന്നേറ്റു നിന്നും..
“സാർ പറഞ്ഞത് ഞങ്ങൾക്ക് ഓക്കേയാണ് “..
“Thank you all for coming here.”.സേതു റൂമിന്റെ പുറത്തേക്കുയിറങ്ങി..
“സാർ മീറ്റിങ് ഇത്രയും വേഗം കഴിഞ്ഞോ “.അയ്യർ റൂമിൽ നിന്നും പുറത്തേക്കു വന്ന സേതുവിനെ കണ്ടും ചോദിച്ചു..
“ഞാൻ അവരോട് കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്
എല്ലാം ഓക്കേയാണ്”..
അയാളോട് മറുപടി പറഞ്ഞു സേതു റിയാസിന്റെ കൂടെ പുറത്തേക്ക് നടന്നു..
“നീ എന്താ പറഞ്ഞേ അവരോട് “.റിയാസ് ചോദിച്ചു..
“അർജുൻ എന്ന പേര് പറയുമ്പോൾ കൈ പൊക്കാൻ “..
സേതു കമ്പനിയിൽ നിന്നും ഇറങ്ങി ചെല്ലുമ്പോൾ മേഘയും സേവിയും സംസാരിച്ചു നിൽക്കുവായിരുന്നു.അമ്മു കാറിന്റെ ബോണ്ണറ്റിൽ മേഘയുടെ മൊബൈൽ നോക്കിയിരിക്കുണ്ടായിരുന്നു..
സേതു അവരുടെ അടുത്തേക്കും ചെന്ന്..
“പോകാം “..മേഘയുടെ പുറകിൽ ചെന്ന് കെട്ടിപിടിച്ചു സേവിയെ കണ്ണുറിക്കി കാണിച്ചു സേതു ചോദിച്ചു..
മേഘയെ കെട്ടിപിടിച്ചതും കണ്ടു അമ്മു മൊബൈൽ നിന്നും നോട്ടമാറ്റി അവരെ നോക്കി..
മേഘ അവളുടെ കൈമുട്ട് കൊണ്ട് അവന്റെ വയറിൽ ഒന്നും ഇടിച്ചു.സേതു പിടി വിട്ടും വയറു പൊതിപിടിച്ചു വേദന അഭിനയിച്ചു.അതു കണ്ടപോൾ അമ്മുവും ചിരിച്ചു..
“സേവി ഞങ്ങൾ പോയിട്ട് വരാം “.അമ്മുവിനെ എടുത്തു മേഘ കാറിൽ കയറിയിരുന്നു..