സേതു അവളോട് ഒന്നും ചോദിക്കൻ നിന്നില്ല.ദേവുവിനോട് പറഞ്ഞു സേതു കാർ മുന്നോട്ട് എടുത്തു..
മേഘയുടെ മുഖത്തുനോക്കിയാൽ അറിയാമായിരുന്നു കിർത്തനയുടെ കാര്യത്തിൽ അവൾക്കും നല്ല ടെൻഷൻ ഉണ്ടായിരുന്നു..
അമ്മു മേഘയുടെ മൊബൈൽ നോക്കിയിരുവാണ്..
“ടീച്ചറെ “.സേതു അവളെ വിളിച്ചു..
മേഘ അവനെ ഒന്നുംനോക്കി.
സേതു കാർ ഒതുക്കി നിർത്തി.
കാർ നിന്നപ്പോൾ അമ്മു മൊബൈലിൽ നിന്നും തലയുർത്തി രണ്ടുപേരുയും നോക്കി അതെ സമയം തന്നെ അമ്മുവിനെ തന്റെ മടിയിൽ കയറ്റിയിരുത്തി സേതു മേഘയോട് ചേർന്നുയിരുന്നു.
“ടീച്ചറെ നമ്മക്ക് പോകാം “.
മേഘ അവന്റെ തോളിലേക്കും കിടന്നു.
“ഞാൻ അവളോട് പിണങ്ങിയിരിക്കുവായിരുന്നു.
നിഷ കഴിഞ്ഞു എന്റെ കാര്യത്തിൽ കുറച്ചു സീരിയസ് കാണിച്ചത് അവളായിരുന്നു “..
സേതുവിന്റെ തോളിൽ നിന്നും എഴുന്നേറ്റു മേഘ അവളുടെ കണ്ണ് ചെറുതായി കലങ്ങിയിരുന്നു..
“നമ്മൾ ഇന്നുതന്നെ അവളെ പോയി കാണും.
അതിനു മുമ്പ് ടീച്ചർ അറിയണ്ടേ കുറച്ചു കാര്യങ്ങളുണ്ട്.”.
സേതു അമ്മുവിനെ തിരിച്ചു മേഘയുടെ മടിയിൽയിരുത്തി..
സേതു പറഞ്ഞത് കേട്ടു മേഘയുടെ മനസ് വീണ്ടും കൂടുതൽ പ്രശ്നത്തിലേക്കും പോയിരുന്നു.
അമ്മുവിനെ ചേർത്ത്പിടിച്ചു അവൾ കാറിൽയിരുന്നു..
അരമണിക്കൂർ കൊണ്ട് കാർ കമ്പനിയിൽ എത്തി.
ആദ്യ സേതു ഇറങ്ങി അവന്റെ പുറകെ അമ്മുവിനെ എടുത്തുകൊണ്ട് മേഘയും..
“ഇവൻ കുടുംബമായിട്ട് പ്രശ്നം പരിഹരിക്കാൻ ഇറങ്ങിയിരിക്കുവാണോ “.സേതുവിന്റെ കൂടെ കാറിൽ നിന്നുയിറങ്ങിയ മേഘയും അമ്മുമോളെയും നോക്കി റിജോ സേവിയോട് ചോദിച്ചു..