സേതു റൂമിൽ നിന്നും താഴെക്ക് ഇറങ്ങി..
ലീവിങ് റൂമിൽ ദേവുവിന്റെ കൂടെയിരിക്കുവായാരുന്നു അമ്മു.
സേതുവിനെ കണ്ടും അവനെ നേരെ ഓടിവന്നു അമ്മു.സേതു അമ്മുവിനെ എടുത്തു പൊക്കിയപ്പോൾ അവൾ കുണുങ്ങി ചിരിച്ചു കൊണ്ട് അവന്റെ തോളിലേക്കും കിടന്നു.
ദേവൂവും അവന്റെ അടുത്തേക്കും വന്നു.
“ചേച്ചിക്ക് എന്താപറ്റി പെട്ടെന്ന് “..
“മേഘയുടെ ഫ്രണ്ടിനെ ഒരു ആക്‌സിഡന്റ്. അതിന്റെ ഒരു “..
“സീരിയസ്ണോ “.ദേവു പേടിയോടെ ചോദിച്ചു..
“അല്ല “..
“ഏട്ടൻ കഴിക്കാൻ എടുക്കട്ടെ “..
“വേണ്ട ഞാൻ ഇപ്പോൾതന്നെ തിരിച്ചുവരു കമ്പനിയിൽ 10 മിനിറ്റ് മീറ്റിംഗ് “..
ഇതെല്ലാം കേട്ട് സേതുവിന്റെ കൈയിൽലിരുന്ന അമ്മു കാറിന്റെ താക്കോൽ അവന്റെ ഷർട്ടിന്റെ പോക്കിൽ നിന്നു എടുത്തുയിരുന്നു..
“സേതു എന്നെയും കൊണ്ടുപോകുവോ “..അമ്മു ഒരു ചിരിയോടെ അവനോട് ചോദിച്ചു..
“അമ്മുക്കുട്ടനും സേതുവിന്റെ കൂടെ വരണോ”.അമ്മുവിനെ കൈയിൽ എടുത്തു കൊണ്ട് സേതു പുറത്തേക്കു നടന്നു..
അമ്മു ആണെങ്കിൽ അവന്റെ കൂടെ പോകാൻ റെഡിയായിരുന്നു സേതുവിന്റെ കൈയിലെ താക്കോൽ പിടിച്ചു മേടിച്ചു ലോക്ക് ബട്ടൺ ഞെക്കുകയും ചെയ്തു..
കാറിന്റെ അകത്തേക്ക് കയറാൻ സമയം ദേ വരുന്നു നമ്മടെ ടീച്ചർ.രാവിലെയിട്ടുയിരുന്ന ചുരിദാർ ഓക്കേ മാറ്റി സാരി ഉടുത്തുയിരുന്നു..
“അമ്മ”.മേഘയെ കണ്ടപ്പോൾ തന്നെ അമ്മു സേതുവിന്റെ കൈയിൽ നിന്നും ചാടിയിരിരുന്നു…
മേഘ അമ്മുവിനെ കൈയിൽ മേടിച്ചു.ദേവൂനോട് എന്തോ പറഞ്ഞു കോ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു..