അവൾ മറുപടി പറഞ്ഞു..
“അജു “..
“ഏട്ടനെ പേടിച്ചു നടക്കുവാ അതാ രാവിലെ തന്നെ പോയതും.മിക്കവാറും ഇന്നു ഇനി നോക്കണ്ടാ “.ദേവു സേതുവിന്റെ അരുകിലെ കസേരയിലിരുന്നു..
“ശെരിക്കും ബിസിനസിനു എന്താ പറ്റിയതും “..
“ഇവിടെ എല്ലവരും പറഞ്ഞു നടക്കുന്നത് സേതുയേട്ടൻ കാരണം ആണെന്നാണ്.പക്ഷേ എനിക്കും അജുവിനും സത്യങ്ങൾ അറിയാം.അനിതാമ്മേ ഓർത്ത ഞാനും ഒന്നും പറയാതെ.രണ്ടുംപേരും കണക്കാണ് കാർത്തിക ചേച്ചിയാണ് നന്ദുചെറിയെച്ചനേക്കാൾ വിഷം.അജു പറഞ്ഞണ് നിങ്ങൾ കമ്പനി നോക്കിക്കോളും ഞാൻ അച്ചന്റെ ബാക്കിയുള്ള ബിസിനസ് നോക്കികൊള്ളാം എന്നു.”.ദേവു വിഷമത്തോടെ സേതുവിനെ നോക്കി..
“അന്ന് പോലിസ് ലോറിപിടിക്കുബോൾ ലോഡ് എന്തായിരുന്നു “..
“ചെറിയച്ഛൻ സ്ഥലതും ഇല്ലായിരുന്നു കാർത്തിക ചേച്ചിയാണ് ലോഡിന്റെ ഡീറ്റെയിൽസ് കൊണ്ട് തന്നത് “..
“സാധാരണ എങ്ങനെയാണ് ദേവുവിന്റെ ചെറിയച്ഛൻ ലോഡിന്റെ ഡീറ്റെയിൽസ് പറയുന്നത് “.
“നേരിട്ട് കൊണ്ട് വന്നു തരുവായിരുന്നു.”ദേവു ചുറ്റിനു ഒന്നും കണ്ണോടിച്ചു.”ചെറിയച്ചന്റെ ഒരു കൂട്ടുകാരനുമായി കാർത്തികചേച്ചിക്ക് വഴിവിട്ട ബന്ധമുണ്ടെന്നു അയാൾക്കും വേണ്ടിയാണു ചേച്ചി ലോഡ് ഇറക്കികൊടുത്തതു എന്നാണു ചെറിയച്ഛൻ പറഞ്ഞത് “..
സത്യം മുഴുവൻ നേരെത്തെ മനസ്സിലാക്കിയിരുന്നത് കൊണ്ട് സേതു ദേവു പറഞ്ഞത് ആദ്യ കേൾക്കുന്ന പോലെ കേട്ടുയിരുന്നു.
വളരെ എളുപ്പത്തിൽ നന്ദകുമാറെ തനിക്കും ഇല്ലാതെയാകാൻ കഴിയും.പക്ഷേ അവൻ ചെയിത തെറ്റുകൾ എല്ലാവരും അറിയണം..