“താമസിച്ചു വന്നതുകൊണ്ട് ഒരു ചെറിയ ശിക്ഷ “.മേഘ മുഖതും കുറച്ചു ഗൗരവം വരുത്തി കൊണ്ട് പറഞ്ഞു..
“മ്മ് പറഞ്ഞോ “.പോകുന്ന വരെയും പോട്ടെ സംഭവം അമ്മയും മോളും തനിക് ഒരു ഷോക്ക് തരാൻ പ്ലാൻ ചെയിതത് ആണെകിലും..
സേതുവിനെ കണ്ടപ്പോൾ അമ്മു ചിരിച്ചപ്പോൾ തന്നെ പ്ലാൻ പൊളിഞ്ഞുയിരുന്നു..
“അമ്മുക്കുട്ടാ “.മേഘ സേതുവിനെ പുച്ഛിച്ചു നോക്കി കൊണ്ട് വിളിച്ചു..
“സേതു ഇന്നു ഞങ്ങളുടെ കൂടെ കിടക്കേണ്ട “.അമ്മുവും അവനെനോക്കി ഒരു പുച്ഛഭാവം കാണിച്ചു..
“ഇതായിരുന്നോ വലിയ ശിക്ഷ.അല്ലെങ്കിലും അമ്മയും മോളും തന്നെ കിടന്നോ “.അതുപറഞ്ഞു സേതു റൂമിന്റെ പുറത്തേക്കുയിറങ്ങി പോയി..
അമ്മയും മോളും പരസ്പരം നോക്കി..
“അമ്മയോട് ഞാൻ പറഞ്ഞതല്ലേ സേതു പിണക്കി പോകുമെന്ന് “.അമ്മു പരിഭവം കാണിച്ചു പറഞ്ഞു..
“നമ്മടെ സേതുവല്ലേ ഇങ്ങോട്ട് വരും അമ്മുക്കുട്ടാ”.
“വരുവോ “.
“വരും എന്റെ അമ്മുക്കുട്ടാ “.മേഘ അമ്മുവിന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു റൂമിലേക്ക് കയറി..
സേതു താഴെക്ക് ആഹാരം കഴിക്കാൻ ആയിരുന്നു വന്നതും..
ദേവു അവനും വിളമ്പി കൊടുത്തു.വർഷങ്ങൾക്ക് ശേഷമുള്ള മംഗലത് തറവാട്ടിലെ അത്താഴം അവൻ വിറപ്പ്മുട്ടാലോടെ കഴിച്ചുയിറക്കി.
“ആര്യൻ മോൻ അമ്മുമോളുമായിട്ട് “.സേതു ലീവിങ് റൂമിൽയിരിക്കുന്ന ആര്യനെ നോക്കി ദേവുവിനോട് ചോദിച്ചു.
“അവര് തമ്മിൽ അങ്ങേനെ കൂട്ടില്ല.
അനുയായിരുന്നു അമ്മുമോൾക്ക് എല്ലാം “.