“അനുവിനെ വീണ്ടും കണ്ടുയിരുന്നെങ്കിലോ “.മേഘ സേതുവിന്റെ മുഖത്തെക്കും തന്നെ ഉറ്റുനോക്കി..
പക്ഷേ അവന്റെ മുഖത്തും ഭാവ വ്യത്യാസങ്ങൾ ഒന്നു ഉണ്ടായില്ല..
“ഞങ്ങൾ എങ്ങോട് എങ്കിലും പോയെന്നെ “.
കാർ വീണ്ടും മുന്നോട്ട് നീങ്ങി കൊണ്ടുയിരുന്നു..
അനുവിനെ കുറച്ചു സേതുവിനോട് ചോദിച്ചു കഴിഞ്ഞു മേഘയും സൈലന്റ് ആയിരുന്നു…
രണ്ടുപേരുടെയും രക്ഷകും എത്തിയതും നിഷയുടെ കോൾ ആയിരുന്നു..
സേതു കോൾ എടുത്തു..
“സേതുയെട്ടാ സുഖമാണോ “..അവിടെന്നു എന്നെ ഒന്നാക്കിയാ പോലെയായിരുന്നു അവളുടെ ചോദ്യം..
“സുഖം തന്നെ”.അവൾ ചോദിച്ച ടോണിൽ സേതു തിരിച്ചു പറഞ്ഞു..
“നമ്മടെ ആളെ കിട്ടിട്ടുണ്ട് “..
“ലൊക്കേഷൻ അയക്കും മോളെ”.
സേതുവിന്റെ മറുപടി കേട്ട് നിഷ കോൾ കട്ട് ചെയ്യതും.
സേതു കാർ ഒതുക്കി നിർത്തി.
അടുത്ത നിമിഷം അവന്റെ വാട്സാപ്പിൽ ഒരു ലൊക്കേഷൻ വന്നു.
കാര്യം ഒന്നും മനസ്സിൽ അകത്തെ മേഘ എല്ലാം നോക്കിയിരുന്നു.
തന്നോട് സേതു എന്നാ പേര് വിളിക്കണ്ട പറഞ്ഞിട്ടു നിഷ വിളിച്ചത് എന്തിന്റെ അടിസ്ഥനത്തിലാണ്.
“നിഷക്ക് എങ്ങെനെ സേതു എന്നാ പേര് അറിയാം “.കുശുമ്പ് കലർന്ന സ്വരത്തിലാണ് മേഘ അവനോട് ചോദിച്ചതും..
“രാഹുൽ മേനോനെ പിടിക്കാൻ ഞങ്ങൾ ചെറിയ ഗ്രൂപ്പ് ഉണ്ടാക്കിയായിരുന്നു “.നിഷ കൊടുത്തു ലൊക്കേഷൻ റിജോക്ക് അവൻ അയച്ചു കൊടുത്തു സേതു അവളോട് മറുപടി പറഞ്ഞു..
“സോറി “.മേഘ സിറ്റിലേക്കും ചാരിയിരുന്നു..