“ആരെയാണ് മാമൻ ceo ആകാൻ തീരുമാനിച്ചിയിരിക്കുന്നത് “.മറുപടി പറയാതെ സേതുവും കാര്യമായി തന്നെ തിരിച്ചു ചോദിച്ചു..
ശേഖരൻ ഒരു നിമിഷം ആലോചിച്ചു.
“ആദി”..
ശേഖരന്റെ മറുപടികേട്ടു സേതു ഒന്നും ചിരിച്ചു..
“മാമ്മ,അവൻ എന്റെ കൈകൊണ്ട് തീരും “.
സേതുവിന്റെ മറുപടികേട്ട് ശേഖരൻ ഒന്നും ഞെട്ടി..
“എന്താ മോനെ നീ പറയുന്നേ “.ശേഖരൻ കസേരയിൽ നിന്ന് എഴുന്നേക്കാൻ ഒരുങ്ങി..
സേതു ശേഖരന്റെ ആരുകിലേക്കും നിന്നും
അയാളുടെ കൈയിൽ പിടിച്ചു കസേരയിൽ തന്നെയിരുത്തി..
പേടിയോടെ സേതുവിന്റെ മുഖത്തെക്കും
ശേഖരൻ നോക്കിയിരുന്നു..
സേതു കൈകൾ പിൻവലിച്ചപ്പോൾ ശേഖരൻ കസേരയിലെ ചാരിയിരുന്നുകൊണ്ട് ചോദിച്ചു.”അനുമോളുടെ മരണമായി ആദിക്ക് എന്തെങ്കിലും ബന്ധമുണ്ടോ “..
സേതു മറുപടി പറഞ്ഞില്ല അതിൽ നിന്നും ശേഖരനും കാര്യങ്ങൾ മനസിലായിരുന്നു..
“ബോർഡ് മീറ്റിംഗിന് മുന്നേ നിനക്കു ഇനി എന്തെക്കോ ആവിശ്യമുണ്ട് “.പഴയപോലെ ഗൗരവത്തിൽ തന്നെ ശേഖരൻ ചോദിച്ചു..
“കമ്പനിയിൽ പുറത്തുനിന്നും ഷെയറുള്ള പത്തുപേരുമായി ഒരു മീറ്റിങ്.ഞാൻ ഒറ്റക്കും പോകും എന്റെ ആവിശ്യം ഞാൻ അവരോട് സംസാരിക്കും.എന്റെ ഓഫാർ അവർക്കും സമ്മതം അല്ലെങ്കിൽ അവരുടെ ഷെയർ മുഴുവൻ ss കമ്പനി വാങ്ങും”.
തന്നോട് സംസാരികുന്നത് താനെ അനുസരിച്ചുയിരുന്ന സത്യന്റെ മകൻ സേതു അല്ലെന്നു ശേഖരന് പൂർണ്ണ ഉറപ്പുണ്ടായിരുന്നു..
“നാളെ കമ്പനിയിൽ നീ എത്തുബോൾ നിന്റെ കാബിനിൽ ബോർഡ് മെംബേർസ് പത്തുപേരും ഉണ്ടായിരുക്കും “..