പക്ഷേ നീ രാജാകും ശശിധരനും ചെയ്യതും കൊടുത്ത ജോലിക്കൊണ്ട് നിന്നെ ചതിക്കാൻ കൂടെ നിന്നവർക്കും എല്ലാം സത്യവും അറിഞ്ഞിട്ടും നിന്നോട് പറയാതെ നിന്നവർക്കു പണികിട്ടി.
രണ്ടും കമ്പനിയും നഷ്ടത്തിലായി.
നന്ദകുമാർ ബാംഗ്ലൂരിലേക്കും തിരിച്ചു പോകേണ്ട അവസ്ഥയും ഉണ്ടായി.
എല്ലാം ശെരിയായി വന്നപ്പോൾ അജുവിന്റെ ഐഡിയാ മറ്റൊരു കമ്പനിയിൽ മറിച്ചുകൊടുത്തു ആദി അജുവിനെ വീണ്ടും ചതിച്ചു.
അനുവിനെ കൊല്ലാൻ തന്നെയായിരുന്നു നന്ദകുമാറിന്റെ പ്ലാൻ കാർത്തികിയെ കൊണ്ട് സ്വന്തം വീട്ടിൽ കൊണ്ടുവരിക.അനുവിനെ ശ്വസം മുടിച്ചാണ് കൊന്നതും കിരണിന്റെ കാറിലാണ് അനുവിന്റെ ബോഡി ശേഖരന്റെ ഗസ്റ്റ്ഹൌസിൽ എത്തിക്കുന്നത്. രണ്ടാമത്തെ നിലയിൽ നിന്നും താഴെക്ക് എടുത്തു ഇടുക്കുയായിരുന്നു.അനുവിനെ കൊന്നിട്ടും നന്ദകുമാർ നിർത്തില്ല അമ്മുമോളെ ആ വീട്ടിൽ മുഴുവൻ ഓടി കളിപ്പിച്ചു ആരോടും അടുക്കാത്ത അമ്മു ആ വീടു മുഴുവൻ കരഞ്ഞോണ്ട് ഓടി നന്ദകുമാർ ഒരു ഭ്രാന്തനെ പോലെ പുറകെയും..അത്രയും നാൾ അവന്റെ എല്ലാം കൊള്ളരുത് കൂട്ടുനിന്ന എനിക്കും പോലും അതു കണ്ടും നില്കാൻ തോന്നിയില്ല..
മദ്യലഹരിയിൽ ആയിരുന്ന കിരണിനെ മരിച്ചു കിടക്കുന്ന അനുവിന്റെ ഒപ്പം കുറെ സമയം കിടത്തി.പോലിസ്കാരുടെ നോട്ടത്തിൽ ഒരു കുടുംബം അവിടെ സന്തോഷമായി ചിലവഴിച്ചതായി തെളിവുകൾ നന്ദകുമാർ ഉണ്ടാക്കിയെടുത്തും.കിരണിന്റെ മൊബൈലിൽ നിന്നും അജുവിനോട് അനുവിന് അപകടം പറ്റിയെന്നു പറഞ്ഞതും നന്ദകുമാർ തന്നെയാണ്. പിന്നീട് നടന്നത് മുഴുവൻ മുൻ കൂടി പ്ലാൻ ചെയ്തത് പോലെയായിരുന്നു.അനുവിന് മനോരോഗം ഉണ്ടെന്നുള്ള രേഖകൾ കാർത്തിക വഴി അനിതയെ കൊണ്ട് കൊടിപ്പിച്ചു പോലീസിൽ.