അന്റോയുടെ ബുള്ളറ്റ് കൊണ്ട് കാല്മുട്ടിൽ ഇപ്പോൾ രക്തം കട്ടപ്പിടിച്ചിരുന്നു..
ആന്റോ പറഞ്ഞു തുടങ്ങി..
എല്ലാം നന്ദകുമാറിന്റെ പ്ലാൻ ആയിരുന്നു.മാധവനും രാജ പറയുന്നതായിരുന്നു ബിസിനസിലെ അവസാന വാക്കു. അവരുടെ ഇടയിലേക്ക് എന്നെ നന്ദകുമാർ കൊണ്ടുവന്നു.രാജ കൊണ്ടുവരുന്ന ലോഡുകൾ ഞാൻ ഒറ്റു കൊടുക്കാൻ തുടങ്ങി.ആ കുറ്റങ്ങൾ മുഴുവൻ രാജയുടെ പേരിൽ ഞാൻ അടിച്ചു ഏൽപ്പിച്ചു.അടുത്ത ഞങ്ങളുടെ ഇര ശശിധരൻ ആയിരുന്നു ലോഡുമായി മുങ്ങിയ ശശിയെ ശേഖരനും സ്വന്തം അനിയനിൽ വിശ്വാസം നഷ്ടമായി..
എല്ലാം ബാംഗ്ലൂരിൽ ഇരുന്നു പ്ലാൻ ചെയ്തു സ്വന്തം ചേട്ടനും എല്ലാം നഷ്ടമായപ്പോൾ രക്ഷിക്കാൻ സ്‌നേഹനിതിയായ അനുജൻ തിരിച്ചു വന്നു..
രാജയും ശശിയും നന്ദകുമാറിന്റെ വാക്കുകൾ കേട്ട് നേരിട്ട് ബിസിനസിൽ ഇറങ്ങി.നിങ്ങൾക്കും വേണ്ടത് സ്വർണമായിരുന്നു എങ്കിൽ നന്ദകുമാർ ലഹരിയും നിരോധിച്ച മരുന്നുകളും ഇറക്കി തുടങ്ങിയ്തു.അവന്റെ ആദ്യത്തെ ടാർഗറ്റ് കാർത്തികയായിരുന്നു.അവളെ അവൻ സ്വന്തമാക്കി.
പക്ഷേ പിന്നീട് അവന്റെ പ്ലാൻ നടന്നില്ല അങ്ങോട്ടാണ് നീ കേറിവന്നത്..
അത്രയും വേദനയുള്ളപ്പോളും ഒരു ആരാധനയോടെ ആന്റോ സേതുവിനെ നോക്കി തുടർന്നു..
നിന്റെ വരവ് ശേഖരനെ വീണ്ടും ബിസിനസിൽ മുന്നിൽ കൊണ്ടുവന്നു..
നന്ദകുമാർ വീണ്ടും പ്ലാൻ മാറ്റി.കാർത്തികയുടെ മുന്നിൽ അവനോരും കഴിവില്ലാത്തവനായി അഭിനയിച്ചു.തന്റെ പല സുഹൃത്തുകളെയും പതിവായി വീട്ടിൽലേക്കും കൊണ്ടുവരാൻ തുടങ്ങി.കാർത്തിക അവരെ എല്ലാവരെയും സൽക്കാരിക്കാൻ തുടങ്ങി.നന്ദകുമാർ പ്ലാൻ ചെയ്ത പോലെ കാർത്തിക്ക് അതിൽ പലരോടും വഴിവിട്ട ബന്ധം ഉണ്ടായി.നന്ദകുമാറേ അനുസരിക്കാതെ അവസ്ഥയിൽ കാർത്തിക എത്തിചേർന്ന നിമിഷം അവളുടെ അഴിഞ്ഞാട്ടത്തിന്റെ നിമിഷങ്ങൾ മുഴുവൻ നന്ദകുമാർ അവളെ കാണിച്ചു കൊടുത്തു.സമൂഹത്തിൽ വലിയ നിലയിൽ നിൽക്കുന്ന ഒരാളുടെ മകൾ ആ ദൃശ്യങ്ങൾ പുറത്തുയാലുള്ള അവസ്ഥ.ഒറ്റ നിമിഷം കൊണ്ട് നന്ദകുമാർ വീണ്ടും ഡ്രൈവിങ് സീറ്റിൽ കയറിയിരുന്നു..