ആന്റോയും സേവിയും പേടിയോടെ സേതുവിനെ നോക്കി.
സേവിക്കും സേതുവിന്റെ സ്വഭാവം അറിയാംമെങ്കിലും.ആന്റോ സേതുവിന്റെ രീതിയെകളെ പറ്റി കേട്ടിട്ടേയുള്ളു.
“ഞങ്ങൾ തീർത്തവനെ നീ ഗസ്റ്റ്ഹൌസിൽ കണ്ടും “.
അനന്ദു അങ്ങനെ പറഞ്ഞപ്പോൾ റിജോയും റിയാസും ചിരിച്ചു അന്റോയുടെ കൈയിലെ കേട്ടുയാഴിച്ചു മാറ്റി..
അടുത്ത നിമിഷം സേതുവിന്റെ തോക്കിലെ ബുള്ളറ്റ് അന്റോയുടെ വലതെ മുട്ടിൽ തുളച്ചുകയറി..
അമ്മാ എന്നു വിളിച്ചു ആന്റോ താഴെവീണും.റിയസും റിജോയും ചേർന്നു ആന്റോയെ പൊക്കി നിർത്തി. വേദന കടിച്ചു പിടിച്ചു ഒറ്റകാലിൽ നിന്നും സേതുവിന്റെ മുഖത്തെക്കും നോക്കി ആന്റോ..
“അപ്പോൾ ഞങ്ങളുടെ സ്റ്റൈൽ നിന്നക്കും അറിയാം “.അനന്ദു ആന്റോയെ നോക്കി കളിയാക്കി ചിരിച്ചു ഒരു കസേര കൊണ്ടുവന്നു..
റിജോ അന്റോയെ കസേരയിൽ പിടിച്ചുയിരുത്തി.
“സേവി “. സേതു വിളിച്ചു..
സേവി പഴയ മൂഡിൽ തിരിച്ചു വന്നുയിരുന്നു..
“കാലിന്റെ മുട്ടിലാണ് ബുള്ളറ്റ് നല്ലൊരു പണി അറിയാവുന്ന ഡോക്ടർ ആണെകിൽ രണ്ടോ മുന്നോ ആഴ്ച്ച ഹോസ്പിറ്റലിൽ കിടക്കേണ്ടി വരും.പിന്നെ ജീവിതകാലം മുഴുവൻ നിനക്ക് പഴയ പോലെ നടക്കാനോ ഓടാനോ കഴിയില്ല”.സേവി മുന്നോട്ട് കയറി വന്നു അന്റോയ്യോട് പറഞ്ഞു..
“ഞങ്ങൾക്കും എന്തെങ്കിലും അപകടം
പറ്റുബോൾ നോക്കിയിരുന്നത് സേവിയാണ്.ഒരു ബുള്ളറ്റ് പുറത്തു എടുത്തു തുനിവെക്കാൻ സേവി മതി.നിനക്കു അറിയാവുന്നത് മുഴുവൻ പറഞ്ഞോ അല്ലെങ്കിൽ ആ ബുള്ളറ്റ് അവിടെവെച്ച് തന്നെ നിന്നെ ഇവൻ തുന്നികേട്ടും “..റിജോ അന്റോയുടെ തോളിൽ ഒന്നും അമർത്തി..