“ആരാ എന്റെ ശ്രീ.അനുവിനെ ആരാ കൊന്നതും “.സേതു ആന്റോയുടെ മുടിയിൽ പിടിച്ചു അവന്റെ തലയുർത്തി മുഖത്തേക്കു നോക്കി ചോദിച്ചു..
ആന്റോ പേടിയോടെ സേതുവിന്റെ മുഖത്തെക്കും നോക്കി..
“പറഞ്ഞോഡാ നിന്നെ ഞങ്ങൾ കൊല്ലാൻ പോകുവാ “.അനന്ദു കൈയിലെ തോക്ക് എടുത്തു ആന്റോയുടെ നേരെ ചുണ്ടി..
സേതു ആന്റോയുടെ മുടിയിൽ നിന്നും പിടിവിട്ടും..
ആന്റോ തല താഴ്തിയിരുന്നു ഇടറിയാ ശബ്ദത്തോടെ പറഞ്ഞു..
“കിരൺ.കാർത്തികയുടെ വീട്ടിൽ വെച്ച് അവരുടെ ഇടയിൽ നടന്ന ഒരു വഴക്കിന്റെ ഇടയിൽ.
കിരണിന്റെ അടികൊണ്ട അനു ബാൽകാണിയിൽ നിന്നും താഴേക്കു വിഴുയായിരുന്നു “..
“അവൻ ഇപ്പോൾ എവിടെയുണ്ട് “.സേതു.
“കോഴിക്കോട് മാധവന്റെ ഗസ്റ്റ് ഹൌസിൽ “.
“ആന്റോ, എന്തിനാണ് നീ ഇപ്പോൾ ഇങ്ങനെയോരും കള്ളം പറയുന്നേ “..
സേതു ചോദിച്ച പുറകെ ആന്റോയുടെ മുഖത്തും ഭയം നിറഞ്ഞു സേതുവിനെ മുഖം ഉയർത്തി നോക്കികൊണ്ട് സേതുവിന് നേരെ അലറി വിളിച്ചു പറഞ്ഞു..
“ഞാൻ എന്തു കള്ളം പറഞ്ഞു ഞാൻ കണ്ടതാ കിരൺ അനുവിനെ തള്ളി താഴെയിടുന്നത് “..
സേതു അന്റോ പറഞ്ഞത് കേട്ടു ഒന്നുചിരിച്ചു.
“അദ്യം നീ പറഞ്ഞു തല്ലുകൊണ്ട് വീണതാണെന്ന്.ഇപ്പോൾ പറയുന്നു തള്ളിയിട്ടാതാണെന്നു “..
“എന്നെ വിശ്വാസിക്കും സേതു ഞാൻ പറഞ്ഞത് സത്യമാണ് “.
ആന്റോ പറഞ്ഞു കഴിഞ്ഞതും റിജോയും റിയസും അന്റോയുടെ കൈയിൽ പിടിച്ചു ഉയർത്തി നിർത്തി..
“നീ എന്തു വിചാരിച്ചു എന്നെപറ്റി.അനു മരിച്ചു രണ്ടാംദിവസം ഞാൻ കിരണിനെ തൂക്കി”.സേതു അനന്ദുവിന്റെ കൈയിൽ നിന്നും തോക്ക് വാങ്ങി ലോഡ് ചെയ്തു..